LiveTV

Live

National

പൌരത്വ നിയമഭേദഗതി ബില്ലുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് അസം മുഖ്യമന്ത്രി

വിഷയത്തെ വൈകാരികമായി സമീപിക്കാതെ വിവേകപൂര്‍വം സഹകരിക്കണമെന്ന് സോനേവാള്‍

പൌരത്വ നിയമഭേദഗതി ബില്ലുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് അസം മുഖ്യമന്ത്രി

പാര്‍ലമെന്‍റ് പാസാക്കിയ പൌരത്വ നിയമഭേദഗതി ബില്ലുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. വികാരം മാറ്റിവെച്ച് വിവേകത്തോടെ പ്രശ്നത്തോട് സഹകരിക്കണമെന്ന് സോനേവാള്‍ ആവശ്യപ്പെട്ടു.

ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് മുസ്‍ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൌരത്വം നല്‍കാനുദ്ദേശിക്കുന്ന പൌരത്വ നിയമ ഭേദഗതി അസമില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിഷയത്തെ വൈകാരികമായി സമീപിക്കാതെ വിവേകപൂര്‍വം സഹകരിക്കണമെന്ന് സോനേവാള്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി നടപ്പാവുമ്പോള്‍ രണ്ട് കോടിയോളം ബംഗ്ലാദേശികള്‍ക്ക് അസമില്‍ പൌരത്വം ലഭിക്കുമെന്ന കിംവദന്തി പരക്കുകയാണ്. എന്നാല്‍, അസമില്‍ ജനിച്ചയാളെന്ന നിലയില്‍ തദ്ദേശീയരുടെ താല്‍പര്യം ഹനിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് സോനേവാള്‍ പറഞ്ഞു.

ബില്ലിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന അസം ഗണപരിഷത്ത് കഴിഞ്ഞയാഴ്ച എന്‍.ഡി.എ വിട്ടിരുന്നു. കഴിഞ്ഞ എട്ടിന് ലോക്സഭയിലവതരിപ്പിച്ച ബില്‍ രാജ്യസഭയില്‍ ഇനിയും പാസാക്കാനിയിട്ടില്ല. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മളനത്തില്‍ ബില്‍ രാജ്യസഭയിലവതരിപ്പിച്ചേക്കും. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുദ്ദേശിച്ച ബില്ലിനോടുള്ള അസം ഗണപരിഷത്തിന്റേതുള്‍പ്പടെയുള്ള എതിര്‍പ്പ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് സോനേവാളിന്റെ അഭ്യര്‍ത്ഥന.