LiveTV

Live

National

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ റാം റഹീം സിംഗിന് ജീവപര്യന്തം

വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി വിധി പറഞ്ഞത്.

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ റാം റഹീം സിംഗിന് ജീവപര്യന്തം

മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ വിവാദ ആൾ ദൈവം റാം റഹീം സിങ്ങിന് ജീവപര്യന്തം. സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. റാം റഹീമിന്റ കൂട്ടാളികളായ മറ്റു മൂന്ന് പേര്‍ക്കും ജീവപര്യന്തം വിധിച്ചു.

കേസിൽ നാല് പേരും കുറ്റക്കാർ ആണെന്ന് ഹരിയാന പഞ്ച്കുല സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി വിധി പറഞ്ഞത്.

ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പൊലീസ് റിപ്പോർട്ടുണ്ട്. ഹിസാറിലും റോത്തകിലും അടക്കം ഗുർമീത് അനുയായികൾ കൂടുതൽ ഉള്ള ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി. 2017 ൽ പീഡനക്കേസിൽ ഗുർമീത് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നുണ്ടായ കലാപത്തിൽ 41 പേർ കൊല്ലപ്പെട്ടിരുന്നു.