LiveTV

Live

National

രാകേഷ് അസ്താനയെ സി.ബി.ഐയില്‍ നിന്ന് മാറ്റി

മോയിന്‍ ഖുറേഷി കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതിയായിരിക്കേയാണ് അസ്താനക്കെതിരെ നടപടി.

രാകേഷ് അസ്താനയെ സി.ബി.ഐയില്‍ നിന്ന് മാറ്റി

സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ സി.ബി.ഐയില്‍ നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്തു. മോയിന്‍ ഖുറേഷി കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതിയായിരിക്കേയാണ് അസ്താനക്കെതിരെ നടപടി. അജിത്ത് ഡോവലിനെതിരെ കോടതിയെ സമീപിച്ച അരുണ്‍ കുമാര്‍ ശര്‍മ്മ, അസ്താനക്കെതിരായ കേസ് അന്വേഷിച്ചിരുന്ന മനീഷ് കുമാര്‍ സിന്‍ഹാ, ജയന്ത് ജെ നൈയ്കനാവാരെ എന്നിവരെയും സി.ബി.ഐയില്‍ നിന്ന് സര്‍ക്കാര്‍ നീക്കി. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനെറ്റ് അപ്പോയിന്‍റ്മെന്‍റ്സ് കമ്മിറ്റിയുടേതാണ് തീരുമാനം.

അലോക് വർമയെ പുറത്താക്കിയതിന് പിന്നാലെയാണ് സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും പടിക്ക് പുറത്താക്കിയിരിക്കുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനായിട്ടാണ് അസ്താനയുടെ പുതിയ നിയമനം.