LiveTV

Live

National

എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം; കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശമനമായില്ല

കാണാതായ അഞ്ച് എം.എല്‍.എമാരില്‍ രണ്ട് പേര്‍ ഇന്നലെ തിരിച്ചെത്തിയതോടെ കോണ്‍ഗ്രസ് ജെ.ഡി.എസ് ക്യാമ്പില്‍ ആശങ്ക ഒഴിഞ്ഞു.

എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം; കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശമനമായില്ല

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ ബംഗളൂരുവില്‍ ചേരും. മുഴുവന്‍ എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്‍വലിച്ചതോടെയാണ് കര്‍ണ്ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഓപ്പറേഷന്‍ കമല എന്ന പേരില്‍ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ബി.ജെ.പി ശക്തമാക്കുകയും ചെയ്തു. അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നായിരുന്ന ബി.ജെ.പി അവകാശവാദം. എന്നാല്‍ കാണാതായ അഞ്ച് എം.എല്‍.എമാരില്‍ രണ്ട് പേര്‍ ഇന്നലെ തിരിച്ചെത്തിയതോടെ കോണ്‍ഗ്രസ് ജെ.ഡി.എസ് ക്യാമ്പില്‍ ആശങ്ക ഒഴിഞ്ഞു.

അതിനിടെ ബി.ജെ.പി എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ശ്രമിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. എം.എല്‍.എമാരെ ഹോട്ടലില്‍ പൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലിയും ചോദിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം നാളെ വൈകിട്ട് മൂന്നിന് വിധാന്‍ സഭയില്‍ ചേരും. എന്ത് ത്യാഗം സഹിച്ചും വിമത എം.എല്‍.എമാരെ ഒപ്പം നിര്‍ത്തി ബി.ജെ.പി നീക്കം പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.