LiveTV

Live

National

2017-18ല്‍ ലഭിച്ച 470 കോടി സംഭാവനയിൽ 437 കോടിയും കിട്ടിയത്​ ബി.ജെ.പിക്ക്

2017-18 വര്‍ഷത്തില്‍ 20,000 രൂപക്ക്​ മുകളിലുള്ള സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടികളില്‍ മുന്നില്‍ ബി.ജെ.പി.

2017-18ല്‍ ലഭിച്ച 470 കോടി സംഭാവനയിൽ 437 കോടിയും കിട്ടിയത്​ ബി.ജെ.പിക്ക്

2017-18 വര്‍ഷത്തില്‍ 20,000 രൂപക്ക് മുകളിലുള്ള സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടികളില്‍ മുന്നില്‍ ബി.ജെ.പി. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിനേക്കാള്‍ 13 മടങ്ങാണ് ബി.ജെ.പിക്ക് ലഭിച്ച സംഭാവന. അതായത് 2017-18ല്‍ ദേശീയ പാർട്ടികള്‍ക്ക് ആകെ ലഭിച്ച 470 കോടിയോളം വരുന്ന സംഭാവനയിൽ 437 കോടിയും കിട്ടിയത് ബി.ജെ.പിക്കാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത് 27 കോടിയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പാകെ സമര്‍പ്പിച്ച വിവരങ്ങളില്‍ നിന്നാണ് ഈ കണക്കുകള്‍ ലഭിച്ചിരിക്കുന്നത്.

എൻ.സി.പിക്ക് 2.087 കോടിയും സി.പി.എമ്മിന് 2.756 കോടിയും സി.പി.ഐക്ക് 1.146 കോടിയും തൃണമൂൽ കോൺഗ്രസിന് 0.20 കോടിയും സംഭാവനയായി ലഭിച്ചു. പ്രമുഖ പാര്‍ട്ടികള്‍ക്കൊക്കെ ലക്ഷങ്ങള്‍ സംഭാവനയായി ലഭിച്ചപ്പോള്‍ കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടയില്‍ ബി.എസ്.പിക്ക് 20000 ല്‍ കൂടുതല്‍ സംഭാവനകള്‍ ലഭിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിൽ പരിശോധിക്കുമ്പോൾ‌ ഉയർന്ന തുകയുള്ള സംഭാവനകളില്‍ 93 ശതമാനമാണ് ബിജെപിക്ക് ലഭിച്ചത്. 2014-5 വർഷത്തിൽ കോൺഗ്രസിന് 141. 5 കോടി സംഭാവനയായി ലഭിച്ചപ്പോൾ അഞ്ച് വർഷങ്ങൾക്കിപ്പുറം ഇത് വെറും 26 കോടി രൂപയാണെന്നതും ശ്രദ്ധേയമാണ്. മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ 20 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളില്‍ വ്യക്തമാകുന്നു.

2017-18ല്‍ ലഭിച്ച 470 കോടി സംഭാവനയിൽ 437 കോടിയും കിട്ടിയത്​ ബി.ജെ.പിക്ക്

2017-18 വര്‍ഷകാലയളവില്‍ തങ്ങള്‍ ചെലവഴിച്ച തുക 758 കോടിയാണെന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. ഈ കാലയളവില്‍ പാര്‍ട്ടിക്കുണ്ടായ ആകെ വരുമാനം 1,027 കോടിയാണെന്നും കണക്കിലുണ്ട്.