LiveTV

Live

National

‘170 തോക്ക്, കഠാരകള്‍, കത്തികള്‍’; താനെയിലെ ബി.ജെ.പി പ്രവര്‍ത്തകനില്‍ നിന്നും പിടിച്ചെടുത്തത് വന്‍ ആയുധ ശേഖരം

‘170 തോക്ക്, കഠാരകള്‍, കത്തികള്‍’; താനെയിലെ ബി.ജെ.പി പ്രവര്‍ത്തകനില്‍ നിന്നും പിടിച്ചെടുത്തത് വന്‍ ആയുധ ശേഖരം

താനെയിലെ ബി.ജെ.പി പ്രവര്‍ത്തകനില്‍ നിന്നും വന്‍ ആയുധ ശേഖരം പൊലീസ് പിടിച്ചെടുത്തു. 170 തോക്കുകള്‍, വാളുകളുടെയും വടിവാളുകളുടെയും ശേഖരം, കത്തികളുടെ വലിയ ശേഖരം എന്നിവയാണ് ബി.ജെ.പി പ്രവര്‍ത്തകന്റെ കടയില്‍ തിരച്ചില്‍ നടത്തി പരിശോധിച്ച പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കടയുടമയായ ധനഞ്ജയ് കുല്‍ക്കര്‍ണിയെ ഡൊമ്പിവിളി സിറ്റി യൂണിറ്റ് ഡെപ്യൂട്ടി ചീഫ് അറസ്റ്റ് ചെയ്തു. കല്യാണ്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് വന്‍ ആയുധ ശേഖരം പിടികൂടിയത്. ഫാഷന്‍ വസ്തുക്കളും കോസ്മറ്റിക്ക് സാധനങ്ങളും വില്‍പ്പന നടത്തുന്ന കടയാണ് പൊലീസ് റെയ്ഡ് നടത്തിയ തപസ്യ ഹൌസ് ഓഫ് ഫാഷന്‍. 170 ന് മുകളില്‍ ആയുധങ്ങളാണ് പൊലീസ് തിരച്ചിലില്‍ കണ്ടെത്തിയത്. എട്ട് എയര്‍ ഗണുകള്‍, 10 വാളുകള്‍, 38 പ്രസ് ബട്ടണ്‍ കത്തികള്‍, 25 വെട്ടുകത്തി, 9 ചുരുട്ടകള്‍, 9 വടിവാളുകള്‍, 5 കത്തികള്‍, 3 മഴു, ഒരു അരിവാള്‍ എന്നിവയാണ് കടയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. ആയുധങ്ങള്‍ വില്‍പ്പനക്ക് വെച്ചതായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

‘170 തോക്ക്, കഠാരകള്‍, കത്തികള്‍’; താനെയിലെ ബി.ജെ.പി പ്രവര്‍ത്തകനില്‍ നിന്നും പിടിച്ചെടുത്തത് വന്‍ ആയുധ ശേഖരം

മൊത്തം പിടിച്ചെടുത്ത ആയുധങ്ങള്‍ക്ക് 1.86 ലക്ഷം വില വരുമെന്നാണ് ഏകദേശ അനുമാനം. കഴിഞ്ഞ ഏഴ് മാസങ്ങളിലായി കട പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മുബൈ, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ കൊണ്ടു വന്നതെന്നാണ് കുല്‍ക്കര്‍ണി പൊലീസിനോട് പറഞ്ഞത്. കുല്‍ക്കര്‍ണിയെ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയതിന് ശേഷം പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തയച്ചു. സംഭവത്തില്‍ എന്‍.സി.പി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള രീതിയിലാണ് ബി.ജെ.പി ഭരിക്കുന്നതെന്ന് സംസ്ഥാന എന്‍.സി.പി പ്രസിഡണ്ട് ജയന്ത് പട്ടേല്‍ കുറ്റപ്പെടുത്തി. ഏത് തരത്തിലുള്ള കലാപത്തിനാണ് ബി.ജെ.പി ഈ ആയുധങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്തതെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.