LiveTV

Live

National

മോദിക്കെതിരെ സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കണം: യെച്ചൂരി 

ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതി‍ജ്ഞ ചെയ്ത പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്..

മോദിക്കെതിരെ സുപ്രീംകോടതി സ്വമേധയാ നടപടിയെടുക്കണം: യെച്ചൂരി 

ശബരിമല യുവതി പ്രവേശനത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നടത്തിയത് കോടതിയലക്ഷ്യമാണ്. പ്രസ്താവനക്കെതിരെ കോടതി സ്വമേധയാ നടപടിയെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

നിയമമാണ് നടപ്പാക്കേണ്ടത്. അല്ലാതെ ആള്‍ക്കൂട്ട നിയമം അല്ല. ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതി‍ജ്ഞ ചെയ്ത പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് അപമാനകരമാണെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

ശബരിമല വിഷയത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാട് ലജ്ജാകരമാണെന്നാണ് ഇന്നലെ കേരളത്തിലെത്തിയ മോദി പറഞ്ഞത്. ചരിത്രം, സംസ്‌കാരം, ആധ്യാത്മിക പാരമ്പര്യം തുടങ്ങിയവയെ മാനിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാര്‍. ശബരിമല വിഷയത്തില്‍ ഇത്രയും അറപ്പും വെറുപ്പുമുള്ള നിലപാട് സ്വീകരിക്കുമെന്ന് കരുതിയില്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പാണെന്നും മോദി കുറ്റപ്പെടുത്തി.