LiveTV

Live

National

പ്രതികള്‍ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്; ബലാത്സംഗത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു

ആ ക്രിമിനലുകള്‍ എന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു. 

പ്രതികള്‍ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്; ബലാത്സംഗത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു

കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. കേസിലെ രണ്ടു പ്രതികള്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലാണ് ദാരുണമായ സംഭവം. 35 കാരിയായ യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പൊലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നും അതുകൊണ്ട് തന്നെ അവള്‍ക്ക് നീതി ലഭിച്ചില്ലെന്നും പൊലീസിന്റെ കുറ്റകരമായ അലംഭാവമാണ് ഈ ദുര്‍ഗതിക്ക് കാരണമെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

പ്രതികള്‍ക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്; ബലാത്സംഗത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു

''ആ ക്രിമിനലുകള്‍ എന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു. പൊലീസ് അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് അവള്‍ വലിയ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനീതിയാണെന്നും'' യുവതിയുടെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് ആത്മഹത്യ ചെയ്ത യുവതി. സമാന സാഹചര്യം നേരിട്ട ഒരു സ്ത്രീയും ഭര്‍ത്താവും കഴിഞ്ഞ സെപ്തംബറില്‍ ലക്നോവിലെ വിധാന്‍ ഭവന് മുന്നില്‍ സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

Also read: ‘ഞാന്‍ ശപഥം ചെയ്തു, അവരെ ശിക്ഷിക്കും’; ‘ഭാര്യ’യെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്