LiveTV

Live

National

അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍; സി.വി.സി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഖാര്‍ഖെ

അലോക് വര്‍മ്മ അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെന്ന സി.വി.സി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് കത്തിലൂടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ആവശ്യപ്പെട്ടിരിക്കുന്നത്. 

അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍; സി.വി.സി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഖാര്‍ഖെ

സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരെയുള്ള ആരോപണങ്ങളില്‍ സി.വി.സി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. ജസ്റ്റിസ് പട്നായികിന്റെ റിപ്പോര്‍ട്ടും സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ മിനുട്സും പുറത്ത് വിടണമെന്ന് ഖാര്‍ഗെ കത്തില്‍ ആവശ്യപ്പെടുന്നു.

അലോക് വര്‍മ്മ അഴിമതി നടത്തിയെന്നതിന് തെളിവുണ്ടെന്ന സി.വി.സി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് കത്തിലൂടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം സി.വി.സി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് പട്നായികിന്റെ റിപ്പോര്‍ട്ടും അലോക് വര്‍മ്മയെ പുറത്താക്കിയ പ്രധാനമന്ത്രി, ജസ്റ്റിസ് സിക്രി, ഖാര്‍ഖെ തുടങ്ങിയവര്‍ പങ്കെടുത്ത സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ മിനിട്സും പുറത്ത് വിടണമെന്നും ഖാര്‍ഖെ ആവശ്യപ്പെടുന്നുണ്ട്. അലോക് വര്‍മ്മയെ പുറത്താക്കിയതില്‍ പൊതുജനങ്ങള്‍ തന്നെ ഒരു നിഗമനത്തില്‍ എത്തിച്ചേരട്ടെയെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഖാര്‍ഖെ വ്യക്തമാക്കുന്നു.

അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍; സി.വി.സി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഖാര്‍ഖെ

അലോക് വര്‍മ്മയെ പുറത്താക്കിയതിന് ശേഷം അദ്ദേഹത്തിനെതിരെ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് ജസ്റ്റിസ് പട്നായിക് ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഖാര്‍ഖെ കത്തയച്ചത്. ഇടക്കാല സി.ബി.ഐ ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമച്ചത് സെലക്ഷന്‍ കമ്മിറ്റിയുടെ അനുവാദം കൂടാതെയാണെന്നും ഇത് നിയമവിരുദ്ധമാണെന്നും ഖാര്‍ഖെ കുറ്റപ്പെടുത്തുന്നു. വര്‍മ്മയെ പുറത്താക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കം എന്തോ കാര്യത്തിലുള്ള ഭയമാണ്. സര്‍ക്കാരിന്റെ അവിഹിതമായ ഇടപെടല്‍ ജുഡീഷ്യറിയെ കൂടി കളങ്കപ്പെടുത്തുന്നുവെന്നത് ദൌര്‍ഭാഗ്യകരമാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഖെ പറയുന്നു.

പുതിയ ഡയറക്ടറെ വേഗം തന്നെ നിയമിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. അതേസമയം, സെലക്ഷന്‍ സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി നേരത്തെ നിലപാട് എടുത്തിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മല്ലികാര്‍ജുന്‍ ഖാര്‍ഖെയേയും ജസ്റ്റിസ് സിക്രി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.