LiveTV

Live

National

സെലക്ഷന്‍ സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് സിക്രി നിലപാട് എടുത്തിരുന്നു

കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിറ്ററല്‍ ട്രൈബ്യൂണലിലെ സ്ഥാനവും സെലക്ഷന്‍ കമ്മിറ്റിയിലെ തീരുമാനവും തമ്മില്‍ ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ജസ്റ്റിസ് സിക്രിക്ക് വിഷമം ഉണ്ടെന്നാണ് 

സെലക്ഷന്‍ സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് സിക്രി നിലപാട് എടുത്തിരുന്നു

സെലക്ഷന്‍ സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി നേരത്തെ നിലപാട് എടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മല്ലികാര്‍ജുന്‍ ഖാര്‍ഖെയേയും ജസ്റ്റിസ് സിക്രി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ ജസ്റ്റിസ് സിക്രി അനുകൂലിച്ചതോടെയാണ് തീരുമാനം നടപ്പായത്.

കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിറ്ററല്‍ ട്രൈബ്യൂണലിലെ സ്ഥാനവും സെലക്ഷന്‍ കമ്മിറ്റിയിലെ തീരുമാനവും തമ്മില്‍ ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ജസ്റ്റിസ് സിക്രിക്ക് വിഷമം ഉണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിവാദം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ഏജന്‍സിയോട് ജസ്റ്റിസ് സിക്രി പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാകാന്‍ താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ സിക്രി നിലപാട് എടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

സെലക്ഷന്‍ സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് സിക്രി നിലപാട് എടുത്തിരുന്നു

സി.ബി.ഐ ഡയറക്ടറുടെ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാരിന്റെ ഭരണപരമായ കാര്യമാണെന്ന നിലപാടായിരുന്നു സിക്രിയുടേതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അലോക് വര്‍മ്മയെ പുറത്താക്കാനുള്ള തീരുമാനത്തിന് പിന്നാലെ സര്‍ക്കാര്‍ സി.എസ്.എ.ടിയില്‍ ജസ്റ്റിസ് സിക്രിക്ക് നല്‍കാനിരുന്ന പദവി സംബന്ധിച്ച വിഷയം പുറത്ത് വന്നിരുന്നു. തുടര്‍ന്നാണ് സെലക്ഷന്‍ കമ്മിറ്റിയിലെ സിക്രിയുടെ നിലപാടും സി.എസ്.എ.ടിയിലെ പദവിയും ബന്ധപ്പെട്ടുള്ള വിവാദം ആരംഭിച്ചത്.

ഭാവിയില്‍ ഒരു ജഡ്ജിയും സെലക്ഷന്‍ സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യപ്പെടില്ലെന്നും എല്ലാവരും ഒഴിഞ്ഞ് നില്‍ക്കാനെ ശ്രമിക്കൂവെന്നും സിക്രി പറഞ്ഞതായും സൂചനയുണ്ട്. പദവി നല്‍കാനുള്ള തീരുമാനം ഡിസംബറില്‍ എടുത്തതാണെന്നും സിക്രിയോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സി.എസ്.എ.ടിയില്‍ സ്ഥാനം നല്‍കാന്‍ തീരുമാനമെടുത്തിരുന്നെങ്കില്‍ എന്തിനാണ് അദ്ദേഹം സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായതെന്ന വിമര്‍ശനം പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.