LiveTV

Live

National

പെട്രോള്‍ വില കുതിക്കുന്നു

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 29 പൈസ വര്‍ധിച്ച് 73.68 രൂപ ആയപ്പോള്‍ ഡീസലിന് 31 പൈസ വര്‍ധിച്ച് 69.37 രൂപയായി. 

പെട്രോള്‍ വില കുതിക്കുന്നു

രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിനവും ഇന്ധന വില വര്‍ധിച്ചു. അന്താരാഷ്ട്ര തലത്തില്‍ അസംസ്കൃത എണ്ണ വിലയില്‍ വന്ന മാറ്റമാണ് ഇന്ധന വില വര്‍ധനവിന് പിന്നില്‍. പുതുവര്‍ഷത്തില്‍ ഏഴാം തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് 28 പൈസ വര്‍ധിച്ച് 70.41 രൂപക്കാണ് പെട്രോള്‍ വില്‍ക്കുന്നത്. ഡീസല്‍ ലിറ്ററിന് 29 പൈസ കൂടി 64.47 രൂപയായി. മുംബൈയില്‍ 28 പൈസ കൂടി പെട്രോള്‍ വില 76.05 രൂപയായപ്പോള്‍ ഡീസലിന് 31 പൈസ വര്‍ധിച്ച് 67.49 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 29 പൈസ വര്‍ധിച്ച് 73.68 രൂപ ആയപ്പോള്‍ ഡീസലിന് 31 പൈസ വര്‍ധിച്ച് 69.37 രൂപയായി.