LiveTV

Live

National

കമ്പ്യൂട്ടറുകളും ഫോണുകളും നിരീക്ഷിക്കാനുള്ള ഉത്തരവ്; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്

രാജ്യത്തെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനും അതിലേക്ക് നുഴഞ്ഞ് കയറാനും ആവശ്യമങ്കില്‍ പിടിച്ചെടുക്കാനും പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കി

കമ്പ്യൂട്ടറുകളും ഫോണുകളും നിരീക്ഷിക്കാനുള്ള ഉത്തരവ്; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്

കമ്പ്യൂട്ടറകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനുള്ള വിവാദ ഉത്തരവില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്. ഒരു കൂട്ടം പൊതു താല്പര്യ ഹരജികളിലാണ് നടപടി. എന്നാല്‍ ഉത്തരവ് ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.

രാജ്യത്തെ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനും അതിലേക്ക് നുഴഞ്ഞ് കയറാനും ആവശ്യമങ്കില്‍ പിടിച്ചെടുക്കാനും പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കി ഡിസംബര്‍ 20 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. പൌരന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിതെന്നും ഇടക്കാലത്തേക്ക് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഈ വിവാദ ഉത്തരവിനെതിരായ പൊതു താല്‍ ഹരജികളിലെ ആവശ്യം. എന്നാല്‍ സ്റ്റേ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ച് തള്ളി.

സുപ്രിംകോടതി
സുപ്രിംകോടതി

കേന്ദ്രസർക്കാരിന്റെ മറുപടി കേട്ട ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ആകൂ എന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സുപ്രിംകോടതിയുടെ നോട്ടീസിന് 6 ആഴ്ചക്ക് ശേഷം സര്‍ക്കാര്‍ മറുപടി നല്‍കണം. ആറ് ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അഭിഭാഷകരായ എം.എല്‍.ശര്‍മ്മ, അമിത് സാഹ്നി അടക്കമുള്ളരാണ് ഉത്തരവിനെതിരെ കോടതിയെ സമീപിച്ചിരുന്നത്.