LiveTV

Live

National

മോദിയുടെ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ മുറിച്ചുമാറ്റിയത് ആയിരത്തിലേറെ മരങ്ങള്‍

ബാലംഗീറിലേക്കുള്ള മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മരങ്ങള്‍ മുറിച്ച് താത്ക്കാലിക ഹെലിപ്പാഡ് നിര്‍മ്മിച്ചത്. ഇതിനായി ഒന്നര ഹെക്ടര്‍ പ്രദേശത്തെ മരങ്ങള്‍ മുറിച്ചു.

മോദിയുടെ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ മുറിച്ചുമാറ്റിയത് ആയിരത്തിലേറെ മരങ്ങള്‍

ഒഡീഷയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലിക്കോപ്റ്റര്‍ ഇറക്കുന്നതിന് ഹെലിപാഡിനായി ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചുമാറ്റി. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് മരങ്ങള്‍ മുറിച്ചത്. മോദിയുടെ ഒഡീഷ സന്ദര്‍ശനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മരംമുറി വിവാദം ഉയര്‍ന്നിരിക്കുന്നത്.

ബാലംഗീറിലേക്കുള്ള മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മരങ്ങള്‍ മുറിച്ച് താത്ക്കാലിക ഹെലിപ്പാഡ് നിര്‍മ്മിച്ചത്. ഇതിനായി ഒന്നര ഹെക്ടര്‍ പ്രദേശത്തെ മരങ്ങള്‍ മുറിച്ചു. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയില്‍ 2016ല്‍ 2.25 ഹെക്ടര്‍ പ്രദേശത്ത് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് വനവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. ഇത്തരത്തിലുള്ള സംരക്ഷിത പ്രദേശത്തു നിന്നും മരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ വനം വകുപ്പില്‍ നിന്നും അനുമതി തേടണമെന്നും ഇവിടെ അത് നടന്നിട്ടില്ലെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.

മോദിയുടെ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ മുറിച്ചുമാറ്റിയത് ആയിരത്തിലേറെ മരങ്ങള്‍

സംഭവത്തില്‍ ഒഡീഷ വനംവകുപ്പ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. മരം മുറിക്കുന്നതിന് മുമ്പ് ആവശ്യമായ അനുമതി തേടിയിട്ടില്ലെന്നും മരം മുറിച്ചത് വസ്തുതയാണെന്നും ബലാംഗീര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ സമിര്‍ കുമാര്‍ സത്പതി വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ വേഗത്തില്‍ അനുമതി തേടും മുമ്പേ മരങ്ങള്‍ വെട്ടുകയായിരുന്നുവെന്നാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം. നാല് മുതല്‍ ഏഴ് അടി വരെ ഉയരംവെച്ച മരങ്ങളാണ് വെട്ടിമാറ്റപ്പെട്ടത്. 1000-1200 മരങ്ങള്‍ വെട്ടിമാറ്റിയെന്നാണ് ഒഡീഷ വനംവകുപ്പ് കണക്കാക്കുന്നത്.

മോദിയുടെ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ മുറിച്ചുമാറ്റിയത് ആയിരത്തിലേറെ മരങ്ങള്‍

അതേസമയം സംഭവത്തില്‍ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രിയും മുതിര്‍ന്ന് ബി.ജെ.പി നേതാവുമായ ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ഭയക്കുന്നവരാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കൈയ്യിലെടുത്ത് ദുരുപയോഗം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പ്രദേശത്ത് ഹെലിപ്പാഡ് നിര്‍മ്മിക്കുന്നതിന് മറ്റു സ്ഥലമില്ലാത്തതിനാലാണ് മരം മുറിച്ചതെന്നാണ് ബാലംഗീര്‍ എസ്.പി കെ. ശിവസുബ്രഹ്മണി പറഞ്ഞു. കുദ്ര- ബാലംഗീര്‍ പാതയില്‍ പുതിയ ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്യുന്നതിനും പശ്ചിമ ഒഡീഷയിലെ പൊതു റാലിയില്‍ സംബന്ധിക്കുന്നതിനുമായാണ് പ്രധാനമന്ത്രി ഒഡീഷയിലെത്തുന്നത്.