LiveTV

Live

National

മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു? നമോ ആപ്പ് വഴി സര്‍വേയ്ക്ക് തുടക്കം കുറിച്ച് മോദി

പുതിയ രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ചും സര്‍വേയില്‍ ചോദ്യങ്ങളുണ്ട്.

മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു? നമോ ആപ്പ് വഴി സര്‍വേയ്ക്ക് തുടക്കം കുറിച്ച് മോദി

മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു?

ജനങ്ങളോടുള്ള ഈ ചോദ്യം പ്രതിപക്ഷ പാര്‍ട്ടികളുടേതാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ചോദ്യവുമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് വന്നിരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ്, തന്റെ ഭരണത്തെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതികരണം അറിയുക ലക്ഷ്യംവെച്ച് പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങിയത്. ജനങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുന്ന ഈ സര്‍വേ നടത്തുന്നത് 'നമോ ആപ്പ്' വഴിയാണ്.

മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു? നമോ ആപ്പ് വഴി സര്‍വേയ്ക്ക് തുടക്കം കുറിച്ച് മോദി

നിങ്ങളുടെ അഭിപ്രായം എന്തായാലും രേഖപ്പെടുത്തുക. അത് പ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് സഹായകമാകും. നിങ്ങള്‍ ഈ സര്‍വേ ഫോം പൂര്‍ണമായും പൂരിപ്പിക്കുക. മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക- എന്നാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മോദി ജനങ്ങളോട് സംവദിച്ചിരിക്കുന്നത്.

I want your direct feedback on various issues…take part in the survey on the ‘Narendra Modi Mobile App.'

Posted by Narendra Modi on Sunday, January 13, 2019

പുതിയ രാഷ്ട്രീയസഖ്യങ്ങളെക്കുറിച്ചും സര്‍വേയില്‍ ചോദ്യങ്ങളുണ്ട്. പുതിയ സഖ്യം നിങ്ങളുടെ മേഖലയില്‍ സ്വാധീനമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ എന്നാണ് പ്രധാനമന്ത്രിയുടെ ചോദ്യം.

മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു? നമോ ആപ്പ് വഴി സര്‍വേയ്ക്ക് തുടക്കം കുറിച്ച് മോദി

ജനങ്ങളുടെ നിലപാടുകള്‍ മനസ്സിലാക്കാനും വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെന്തെല്ലാമെന്ന് തിരിച്ചറിയാനും സര്‍വേ സഹായിക്കുമെന്നാണ് പ്രതീക്ഷ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ വരെ ചിലപ്പോള്‍ സര്‍വേ സ്വാധീനിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പരാജയപ്പെട്ടതും, ഉത്തര്‍പ്രദേശില്‍ പുതിയ ബി.എസ്.പി-എസ്.പി സഖ്യ രൂപീകരിക്കുകയും ചെയ്തതോടെ അതിജാഗ്രതയോടെയാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്.

മോദി സര്‍ക്കാരിന്റെ ഭരണത്തെ നിങ്ങളെങ്ങനെ വിലയിരുത്തുന്നു? നമോ ആപ്പ് വഴി സര്‍വേയ്ക്ക് തുടക്കം കുറിച്ച് മോദി

സ്മാര്‍ട്ട് ഫോണുള്ളവര്‍ക്കാര്‍ക്കും നമോആപ്പ് വഴി ഈ സര്‍വേയില്‍ പങ്കെടുക്കാം. ആരോഗ്യസുരക്ഷ, കര്‍ഷകരുടെ ഉന്നമനം, തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസം, ക്രമസമാധാനപാലനം, വിലക്കയറ്റം, അഴിമതി, സ്വച്ഛ്ഭാരത്, ദേശസുരക്ഷ തുടങ്ങി നിരവധി കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ഈ സര്‍വേ വഴി നേരത്തെ തന്നെ അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണത്തിന് ഈ മെയ് മാസത്തോട് കൂടി അവസാനമാകാനിരിക്കുമ്പോഴാണ് ഭരണത്തെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായമറിയാനും നമോ ആപ്പ് ഉപയോഗപ്പെടുത്തുന്നത്.

Also read: നമോ ആപ്പിലൂടെ മോദി കോഫി കപ്പും ടീ ഷര്‍ട്ടും വില്‍പ്പനക്ക്

Also read: നമോ ആപ്പിന്റെ വിവര ചോര്‍ച്ച; പ്രൈവസി പോളിസിയില്‍ മാറ്റംവരുത്തി, ഇത് കുറ്റസമ്മതമോ ?

കഴിഞ്ഞ സെപ്തംബറില്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുവഴി എന്ന നിലയില്‍ നമോ വഴി കോഫി കപ്പും ടീ ഷര്‍ട്ടുമൊക്കെ വില്‍ക്കാന്‍ തുടങ്ങിയിരുന്നു.