LiveTV

Live

National

‘കശ്മീരിന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ടത് ഞാന്‍ ത്യജിക്കുന്നു’; കശ്മീര്‍ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസൽ രാജി വെച്ചതെന്തിന്? 

ഞാൻ നിരാശനായല്ല രാജിവെക്കുന്നത്. തോറ്റിട്ടുമില്ല. ജോലിയുടെ വീര്‍പ്പുമുട്ടല്‍ അനുഭവിച്ചിട്ടുമല്ല. കശ്മീരികളെ ഭീകരമായി കൊലചെയ്യുന്നു എന്ന ഒറ്റ കാരണത്താലാണ് ഞാൻ രാജിവെക്കുന്നത്’

‘കശ്മീരിന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ടത് ഞാന്‍ ത്യജിക്കുന്നു’; കശ്മീര്‍ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസൽ രാജി വെച്ചതെന്തിന്? 

2010 സിവിൽ സർവീസ് പരിക്ഷയിലെ ഒന്നാം സ്ഥാനക്കാരൻ ഷാ ഫൈസൽ കശ്മീരികളെ ഭീകരമായി കൊല ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഈ ജനുവരി ഒമ്പതിനാണ് ഐ.എ.എസ് സ്ഥാനം രാജിവെച്ചത്.

വാർത്താസമ്മേളനം വിളിക്കുന്നതിന് മുമ്പ് ‘ദ വയറിന്’ പ്രത്യേകമായി നൽകിയ അഭിമുഖം

 • ഈ ഒരു നിമിഷത്തെ ചൂടിലാണോ താങ്കൾ രാജിവെക്കാനുള്ള തീരുമാനത്തിലെത്തുന്നത്?

ഒരിക്കലുമല്ല. ഞാൻ ഇതിനെപ്പറ്റി ഏകദേശം രണ്ട് കൊല്ലമായിട്ടുണ്ടാകും ചിന്തിക്കാൻ തുടങ്ങിയിട്ട്.

 • പക്ഷേ എന്തുകൊണ്ടാണിപ്പോൾ? പ്രത്യേകിച്ചും 2016ലും 2018ലുമെല്ലാം നൂറുകണക്കിനാളുകള്‍ കൊലചെയ്യപ്പെട്ടപ്പോൾ ചെയ്യാതിരുന്ന രാജി ഈ തെരഞ്ഞെടുപ്പടുത്ത സമയത്ത് ചെയ്യുന്നതെന്താണ്?

ഇതൊരു തന്ത്രപ്രധാനമായ തീരുമാനമായിരുന്നു. ജീവിതത്തിൽ ശരിയായ ഒരു തീരുമാനമെടുക്കാൻ ഉചിതമായ സമയത്തിന് നാം കാത്തിരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അത് ശരിയായ ഫലം നൽകുകയുള്ളൂ. ഒട്ടും ആലോചിക്കാത്ത പ്രതികരണം ആവശ്യമില്ല. ഞാൻ ആഗ്രഹിക്കുന്നത് വളരെ വസ്തുതാപരമായ പ്രതികരണങ്ങളാണ്.

 • നിങ്ങൾ സ്വയം തന്നെ സിവിൽ സർവീസിൽ നിന്നും രാജിവെക്കുമ്പോൾ നിങ്ങൾക്കെങ്ങനെയാണ് മറ്റു ആളുകളെ സിവിൽ സർവീസിലേക്ക് പ്രോത്സാഹിപ്പിക്കാനാക്കുക ?

ഞാൻ നിരാശനായല്ല രാജിവെക്കുന്നത്. തോറ്റിട്ടുമില്ല. ജോലിയുടെ വീര്‍പ്പുമുട്ടല്‍ അനുഭവിച്ചിട്ടുമല്ല. കശ്മീരികളെ ഭീകരമായി കൊലചെയ്യുന്നു എന്ന ഒറ്റ കാരണത്താലാണ് ഞാൻ രാജിവെക്കുന്നത്. അവർ എല്ലാം നൽകാൻ നിർബന്ധിതരാവുന്നു. അവരുടെ ജോലി, സ്വപ്നങ്ങൾ, ജീവൻ പോലും ത്യജിക്കുന്നു. ഈ കശ്മീരിന്റെ അവസ്ഥയിലേക്ക് ശ്രദ്ധക്ഷണിക്കാനായി എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഞാനും ത്യജിക്കുകയാണ്.

‘കശ്മീരിന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ടത് ഞാന്‍ ത്യജിക്കുന്നു’; കശ്മീര്‍ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസൽ രാജി വെച്ചതെന്തിന്? 
 • കശ്മീരിലെ യുവാക്കൾ ഞാൻ എന്ത് ചെയ്യണം എന്നാണോ ആഗ്രഹിക്കുന്നത് അത് ഞാൻ ചെയ്യും എന്ന് താങ്കൾ പറഞ്ഞിരുന്നുവല്ലോ. അവർ വിഘടനവാദികളിൽ ചേരാൻ പറഞ്ഞാൽ?

ഞാൻ വ്യവസ്ഥയിലുള്ള ഒരാളാണല്ലോ. ഞാൻ വ്യവസ്ഥയിലൂടെ തന്നെ മാറ്റം സാധ്യമാകും എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. ഞാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളും കൂടിയാണ്.

 • നിഷ്ഠൂരമായി കശ്മീരികളെ കൊല്ലുന്നതിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് താങ്കള്‍ പ്രസ്താവനയിൽ പറയുന്നല്ലോ, എന്നാൽ പല ആളുകളും ചൂണ്ടികാണിക്കുന്നത് താങ്കൾ ചേരാൻ പോകുന്ന പാർട്ടിയും രക്തക്കറ പുരണ്ടതാണെന്നാണ്?

ഞാൻ ഇത് വരെ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല. ഇതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്.

 • താങ്കൾ നാഷണൽ കോൺഫറൻസിൽ ചേരാൻ പോകുന്നു എന്നാണ് കുറെ മാസങ്ങളായി നിലനിൽകുന്ന അഭ്യൂഹങ്ങൾ. അങ്ങനെയൊരു തീരുമാനം ആദ്യമേ തീരുമാനിച്ചിട്ടുണ്ടെങ്കിൽ‌ പിന്നെ എന്തിനാണ് യുവാക്കളോട് തീരുമാനിക്കാൻ പറഞ്ഞത്?

ഞാൻ നിലവിലുള്ള പ്രധാന പാർട്ടികളിലൊന്നും ചേരാൻ സാധ്യതയില്ല, ആഗ്രഹിക്കുന്നില്ല.

 • ഇന്ത്യൻ എക്സ്പ്രസുമായിട്ടുള്ള ഒരു അഭിമുഖത്തിൽ അമിതമായ ഇന്ത്യാവാദ രാഷ്ട്രീയക്കാർക്ക് യഥാർത്ഥ കശ്മീരികളുടെ പ്രതിനിധികളാവാനാവില്ല എന്ന് താങ്കൾ ചൂണ്ടികാണിക്കുന്നുണ്ട്. അപ്പോള്‍ താങ്കൾക്ക് എങ്ങനെയാണ് ഒരു രാഷ്ട്രീയക്കാരനായി നിലനിൽക്കാനാവുക?

ഞാൻ പറഞ്ഞത് നമുക്ക് രാഷ്ട്രീയത്തെപ്പറ്റി പുതിയ തരത്തിൽ ആലോചിക്കാൻ കഴിയണമെന്നും ജനങ്ങളെ നല്ല തരത്തിൽ പ്രതിനിധീകരിക്കാനാവണം എന്നുമാണ്.

‘കശ്മീരിന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ടത് ഞാന്‍ ത്യജിക്കുന്നു’; കശ്മീര്‍ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസൽ രാജി വെച്ചതെന്തിന്? 
 • ഇന്നലെ ഒരു അഭിമുഖത്തിൽ അവാമി ഇത്തിഹാദ് പാർട്ടി ചീഫ് എഞ്ചിനിയർ റാഷിദ് താങ്കളെ അദ്ദേഹത്തിന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നല്ലോ. എന്താണ് പ്രതികരണം?

റാഷിദിന്റെ വാഗ്ദാനത്തിൽ ഞാൻ സന്തോഷവാനാണ്. അത് അദ്ദേഹത്തിന്റെ അങ്ങേയറ്റത്തെ അനുകമ്പയുള്ള ക്ഷണമാണ്.

 • കശ്മീരിലെ ഈ രക്തരൂക്ഷിത അവസ്ഥ എങ്ങനെ അവസാനിപ്പിക്കാമെന്നാണ് താങ്കൾ മനസ്സിലാക്കുന്നത്?

രക്തച്ചൊരിച്ചിലിന്റെ പ്രധാന കാരണം കശ്മീരികളുടെ നീതി നിഷേധിക്കുന്നതാണ്. അതുപോലെ സത്യസന്ധമായ രാഷ്ട്രീയം വികസിക്കാത്തതിനാലുമാണ്. നമുക്ക് കാശ്മീരിലെ ഈ ഉപരോധ അവസ്ഥ മാറണമെന്ന് സത്യസന്ധമായി ആഗ്രഹമുണ്ടെങ്കിൽ നാം ജനങ്ങൾക്ക് വിമർശിക്കാനുള്ള അവകാശം നൽകണം. കശ്മീരി യുവാക്കളെ കേൾക്കാൻ സന്മനസ്സ് കാണിക്കണം. അങ്ങനെ മാത്രമേ സമാധാനം കണ്ടെത്താനാകൂ.

‘കശ്മീരിന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ടത് ഞാന്‍ ത്യജിക്കുന്നു’; കശ്മീര്‍ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസൽ രാജി വെച്ചതെന്തിന്? 
 • വിവാദപരമായ സോഷൽ മീഡിയ പോസ്റ്റുകൾകൊണ്ട് താങ്കൾ എന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ? ഉദാഹരണത്തിന് താങ്കളുടെ ‘റാപിസ്ഥാൻ’ എന്ന പ്രയോഗം. അതിന് ശേഷം ഒട്ടുമിക്ക ജനങ്ങളും മുഖ്യധാര മീഡിയകളുമെല്ലാം താങ്കളെ കുറ്റപ്പെടുത്തിയിരുന്നല്ലോ?‌

ഞാൻ അനുഭവിക്കുന്ന നിരാശയുടെ അടയാളങ്ങളാണ് ഇത്തരം പോസ്റ്റുകളെല്ലാം. ബലാൽസംഘ സംസ്കാരത്തെ ചെറുക്കാനാവാത്ത
ഗവൺമെന്റിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചും കൂടിയാണ് ഞാൻ രാജിവെക്കുന്നത്.

 • സിവിൽ സർവീസിൽ നിന്നും രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ചേക്കേറുന്നത് താങ്കളുടെ ജീവിതാഭിലാഷമാണെന്ന് ചിലർ പറയുന്നു. എന്താണ് വാസ്തവം?

അധികാരം ഉപയോഗിച്ച് ജനങ്ങളുടെ അവസ്ഥ മാറ്റുകയെന്നത് തന്നെയാണ് ജീവിതാഭിലാഷം. ജീവിതം അർത്ഥം തേടിയുള്ള യാത്രയാണ്. ആ യാത്ര തുടർന്നുകൊണ്ടിരിക്കുന്നു.