LiveTV

Live

National

ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ മത്സരിച്ച് ശക്തിതെളിയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. 

ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പില്‍‌ ഉത്തര്‍പ്രദേശിലെ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സമാന ആശയങ്ങളുളള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കും. ബി.എസ്.പി- എസ്.പി സഖ്യം തിരിച്ചടിയല്ല. ശക്തമായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് യു.പിയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ മത്സരിച്ച് ശക്തിതെളിയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. ബി.ജെ.പിക്കെതിരെ സ്വന്തം ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ശക്തി തെളിയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുകയെന്നും രാഹുല്‍ ദുബൈയില്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ആശയപ്പൊരുത്തമുള്ള പാര്‍ട്ടികളാണ് എസ്.പിയും ബി.എസ്.പിയും. എന്നാല്‍ അവര്‍ ഒരു തീരുമാനം പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. ഏറെ ആലോചിച്ചായിരിക്കും അവര്‍ തീരുമാനമെടുത്തിരിക്കുക. ഈ സാഹചര്യത്തില്‍ സ്വന്തം നിലയില്‍ മത്സരിച്ച് കോണ്‍ഗ്രസ് ശക്തി തെളിയിക്കും. എല്ലാ പാര്‍ട്ടിക്കും അവരുടേതായ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. മായാവതി, അഖിലേഷ് യാദവ്, മുലായം സിങ് യാദവ് എന്നിവരോട് തനിക്ക് ആദരവാണുള്ളതെന്നും രാഹുല്‍ വ്യക്തമാക്കി.