LiveTV

Live

National

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി

രണ്ട് പക്ഷത്തും ശരി ഉള്ളതിനാല്‍ തീരുമാനം ജനങ്ങള്‍ എടുക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍ ഗാന്ധി. ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണം എന്ന വാദത്തിന് പ്രസക്തിയുണ്ട്. പക്ഷെ, സ്ത്രീ - പുരുഷ സമത്വം സംരക്ഷിക്കണമെന്ന സുപ്രിം കോടതി വിധിയെയും താന്‍ മാനിക്കുന്നു. രണ്ട് പക്ഷത്തും ശരി ഉള്ളതിനാല്‍ തീരുമാനം ജനങ്ങള്‍ എടുക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് യു.പിയില്‍ സ്വന്തം നിലക്ക് മത്സരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് പോരാടും. എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിനോട് ആശയപ്പൊരുത്തമുള്ള പാര്‍ട്ടികളാണെന്നും അവര്‍ സ്വന്തം നിലയില്‍ തീരുമാനം എടുത്ത് കഴിഞ്ഞെന്നും രാഹുല്‍ പറഞ്ഞു.