ബുലന്ദ്ശഹര്‍ കൊലപാതകം: യുവമോര്‍ച്ച പ്രവര്ത്തകന് അറസ്റ്റില്‍
യുവമോര്‍ച്ച പ്രവര്ത്തകന് ശിഖർ അഗർവാളാണ് പിടിയിലായത്.
ബുലന്ദ്ശഹറിലെ ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവമോര്‍ച്ച പ്രവര്ത്തകന് ശിഖർ അഗർവാളാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ഹപൂറിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
കൊലപാതക കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ശിഖർ. മുഖ്യപ്രതി ബജ്റംഗ്ദൾ നേതാവ് യോഗേഷ് രാജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ മൂന്നിനാണ് ബുലന്ദ് ശഹറില്‍ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. അക്രമികളെ നിയന്ത്രിക്കുന്നതിനിടയിലാണ് പൊലീസ് ഓഫീസര്‍ സുബോധ് കുമാറിനെ വെടിവെച്ച് കൊന്നത്. സംഭവത്തില്‍ 27 പേര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.