LiveTV

Live

National

ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് കാരാട്ട്

മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുമായി സഖ്യത്തിന് സാധ്യതയുള്ളതായും പ്രകാശ് കാരാട്ട് സൂചന നൽകി

ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് കാരാട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മാറ്റിനിർത്തി ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്നും പ്രാദേശികാടിസ്ഥാനത്തിൽ ബി.ജെ.പി വിരുദ്ധ കക്ഷികളുമായി സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും കാരാട്ട് കുവൈത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് കാരാട്ട്

മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ്സുമായി സഖ്യത്തിന് സാധ്യതയുള്ളതായും പ്രകാശ് കാരാട്ട് സൂചന നൽകി. സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത് ജാതീയമായ വേർതിരിവ് ഉണ്ടാക്കില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞു.

കല കുവൈത്ത് നാല്പതാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രകാശ് കാരാട്ട്.