LiveTV

Live

National

സംയുക്ത തൊഴിലാളി യൂണിയന്റെ പണിമുടക്ക് തുടരുന്നു; തൊഴിലാളി സംഘടനകള്‍ പാർലമെന്റിലേക്ക് മാർച്ച് നടത്തി

കനത്ത സുരക്ഷയിലാണ് ബംഗാൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബസുകൾ സർവീസ് നടത്തിയത്.ഇന്നലത്തേതിന് സമാനമായി കനത്ത പ്രതിഷേധമാണ് തൊഴിലാളി സംഘടനകൾ ഇന്നും ഉയർത്തിയത്.

സംയുക്ത തൊഴിലാളി യൂണിയന്റെ പണിമുടക്ക് തുടരുന്നു; തൊഴിലാളി സംഘടനകള്‍ പാർലമെന്റിലേക്ക് മാർച്ച് നടത്തി

കേന്ദ്രസർക്കാരിനെതിരെ കനത്ത പ്രതിഷേധം ഉയർത്തി സംയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. തൊഴിലാളി സംഘടനകള്‍ പാർലമെന്റിലേക്ക് മാർച്ച് നടത്തി. കനത്ത സുരക്ഷയിലാണ് ബംഗാൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബസുകൾ സർവീസ് നടത്തിയത്.

ഇന്നലത്തേതിന് സമാനമായി കനത്ത പ്രതിഷേധമാണ് തൊഴിലാളി സംഘടനകൾ ഇന്നും ഉയർത്തിയത്. പശ്ചിമബംഗാളിൽ പ്രതിഷേധപ്രകടനം നടത്തിയ സി.പി.എം നേതാവ് സുജൻ ചക്രവർത്തി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിലയിടങ്ങളിൽ പ്രകടനം അക്രമാസക്തമായി .സമരക്കാർ നടത്തിയ കല്ലേറിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു .കനത്ത സുരക്ഷയിലാണ് കൊൽക്കത്തയിൽ ബസുകൾ സർവീസ് നടത്തിയത്. ട്രെയിനുകൾ തടയാനും ചില സംസ്ഥാനങ്ങളിൽ ശ്രമമുണ്ടായി. മഹാരാഷ്ട്രയിൽ ബെസ്റ്റ് ബസ് സർവീസുകൾ ഇന്നും നിരത്തിലിറങ്ങിയില്ല. 33000 തൊഴിലാളികളാണ് പണിമുടക്കിൽ പങ്കെടുത്തത്. ഡൽഹിയിൽ സംയുക്ത തൊഴിലാളി യൂണിയനെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തി.

ഒഡീഷയിൽ ചിലയിടങ്ങളിൽ ദേശീയപാത സമരക്കാർ ഉപരോധിച്ചു. ബാങ്കിംഗ് പോസ്റ്റൽ മേഖലകളിലാണ് പ്രധാനമായും സ്തംഭനാവസ്ഥ പ്രകടമായത് എന്നാൽ ഡൽഹി അടക്കമുള്ള ഇടങ്ങളെ പണിമുടക്ക് ബാധിച്ചില്ല. മിനിമം വേതനം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും ആണ് തൊഴിലാളി യൂണിയനുകൾ ദ്വിദിന പണിമുടക്ക് പ്രഖ്യാപിച്ചത്. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു അടക്കമുള്ള പത്തോളം തൊഴിലാളി യൂണിയനുകൾ പണിമുടക്കിൽ പങ്കെടുത്തു.