LiveTV

Live

National

അലോക് വർമ്മ കേസ്: ഹൈപവര്‍ കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസ് ഭാഗമാകില്ല

അതിനിടെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അലോക് വര്‍മ ഓഫീസിലെത്തി അധികാരമേറ്റു.

അലോക് വർമ്മ കേസ്: ഹൈപവര്‍ കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസ് ഭാഗമാകില്ല

സി.ബി.ഐ ഡയറക്ടര്‍ അലോക് വർമ്മയ്ക്ക് എതിരായ തുടർ നടപടികൾ നിശ്ചയിക്കാനുള്ള ഹൈപവര്‍ കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസ് ഭാഗമാകില്ല. ജസ്റ്റിസ് എ.കെ സിഖ്‌രിയുടെ പേര് ചീഫ് ജസ്റ്റിസ് പകരം നിർദ്ദേശിച്ചു. കേസില്‍ വിധി പറഞ്ഞതിനാലാണ് ചീഫ് ജസ്റ്റിസ് മാറി നില്‍ക്കുന്നതെന്നാണ് സൂചന.

പ്രധാനമന്ത്രി, ജസ്റ്റിസ് എ.കെ സിഖ്‌രി, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഒരാഴ്ചക്കകം സമിതി യോഗം ചേരണമെന്ന് സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. അതിനിടെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അലോക് വര്‍മ ഓഫീസിലെത്തി അധികാരമേറ്റു.