LiveTV

Live

National

സി.ബി.ഐ ഡയറക്റായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു

ഹൈപവര്‍ കമ്മിറ്റിയുടെ തീരുമാനം വരെ അലോക് വര്‍മ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി വിലക്കിയിരുന്നു. ജനുവരി അവസാനം വര്‍മ വിരമിക്കും.

സി.ബി.ഐ ഡയറക്റായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു

സി.ബി.ഐ ഡയറക്റായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു. അലോക് വര്‍മയെ നീക്കിയ കേന്ദ്ര നടപടി ഇന്നലെയാണ് സുപ്രീം കോടതി റദ്ദാക്കിയത്. അലോക് വര്‍മക്കെതിരായ പരാതി പരിഗണിക്കുന്ന ഹൈപവര്‍ കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസ് പങ്കെടുക്കില്ല.

77 ദിവസത്തെ ദിവസത്തെ നിര്‍ബന്ധിത അവധിക്ക് ശേഷമാണ് സി.ബി.ഐ മേധാവിയായി അലോക് വര്‍മ തിരിച്ചെത്തിയത്. അലോക് വര്‍ക്കെതിരായ പരാതികള്‍ ഒരാഴ്ച്ചക്കകം പരിഗണിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ ഹൈപവര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈപവര്‍ കമ്മിറ്റി അംഗമായ ചീഫ് ജസ്റ്റിസ് യോഗത്തില്‍ പങ്കെടുക്കില്ല. പകരം ജസ്റ്റിസ് എ.കെ സിക്രിയെ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

സി.ബി.ഐ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയുള്ള ഹരജി പരിഗണിച്ചതും വിധിയെഴുതിയതും ചീഫ് ജസ്റ്റിസായിരിരുന്നു. ഇതിനാലാണ് ഹൈപവര്‍ കമ്മിറ്റിയില്‍ യോഗത്തില്‍ നിന്ന് ചീഫ് ജസ്റ്റിസ് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുനെ ഖാര്‍ഗേയുമാണ് ഹൈ പവര്‍ കമ്മിറ്റിയിലുള്ള മറ്റു അംഗങ്ങള്‍. ഹൈപവര്‍ കമ്മിറ്റിയുടെ തീരുമാനം വരെ അലോക് വര്‍മ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീം കോടതി വിലക്കിയിരുന്നു. ജനുവരി അവസാനം വര്‍മ വിരമിക്കും.