LiveTV

Live

National

പത്ര മാധ്യമങ്ങള്‍ക്ക് 25 ശതമാനം പരസ്യ നിരക്ക് വര്‍ധിപ്പിച്ച് മോദി സര്‍ക്കാര്‍

പത്ര മാധ്യമങ്ങള്‍ക്ക് 25 ശതമാനം പരസ്യ നിരക്ക് വര്‍ധിപ്പിച്ച്  മോദി സര്‍ക്കാര്‍

പത്ര മാധ്യമങ്ങള്‍ക്ക് 25 ശതമാനം പരസ്യ നിരക്ക് വര്‍ധിപ്പിച്ച് നല്‍കി മോദി സര്‍ക്കാര്‍. പ്രാദേശിക ഭാഷകളിലെ ചെറുതും വലുതുമായ പത്രങ്ങള്‍ക്കായിരിക്കും പുതിയ നിരക്കിലൂടെ ഏറ്റവും ഗുണം ലഭിക്കുക. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് പുതിയ നിരക്ക് പരിഷ്കരണം പുറത്ത് വിട്ടത്. ബി.ഒ.സി( ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) ക്കാണ് പുതിയ പരിഷ്ക്കരണം നടപ്പിലാക്കാനുള്ള ചുമതല. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ഏറ്റവും അവസാനമായി 2013 ലാണ് നിരക്ക് കേന്ദ്രം വര്‍ധിപ്പിച്ചത്. അന്ന് 2010ലെ നിരക്കിന് മുകളില്‍ 19 ശതമാനം വര്‍ധിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. മന്ത്രിസഭ ഏര്‍പ്പെടുത്തിയ എട്ട് നിരക്ക് പരിഷ്ക്കരണ കമ്മിറ്റികളുടെ തീരുമാനം പരിഗണിച്ചാണ് പുതിയ നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നിരക്ക് വര്‍ധന നടപ്പിലാക്കിയത്. പത്ര കടലാസുകളുടെ നിരക്ക് വര്‍ധന, നിര്‍മ്മാണ ചെലവ്, പരസ്യങ്ങളുടെ കമ്പ്യൂട്ടിങ്ങ് നിരക്ക് എന്നിവയൊക്കെ പരിഗണിച്ചാണ് വര്‍ധന. പുതിയ ഉത്തരവ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്പ് പത്രങ്ങളെ വിലക്കെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കമാണെന്നും ആക്ഷേപമുണ്ട്.