LiveTV

Live

National

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ്  നിയമസഭ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിക്കുമോയെന്ന് ഉറ്റുനോക്കി രാജസ്ഥാന്‍

ഗുജ്ജറുകൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം സംവരണം, കാർഷിക വായ്പ എഴുതിത്തള്ളും, തൊഴിൽ രഹിതരായ യുവാക്കൾക്ക് 3500രൂപ മാസം ഒരുപിടി വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് സർക്കാർ അധികാരം പിടിച്ചത്..

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ്  നിയമസഭ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിക്കുമോയെന്ന് ഉറ്റുനോക്കി രാജസ്ഥാന്‍

സെമി ഫൈനൽ കടന്ന് ഫൈനലിലേക്ക് എത്തുമ്പോൾ രാജസ്ഥാനിൽ കോൺഗ്രസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി നിയമസഭ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുക എന്നതാണ്. കർഷക വിഷയങ്ങളടക്കം ഉന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഏതെല്ലാം വാഗ്ദാനങ്ങൾ പാലിച്ചു എന്നതിനാകും കോൺഗ്രസ് മറുപടി പറയേണ്ടി വരിക. അഞ്ച് ശതമാനം സംവരണം നൽകിയില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ടില്ല എന്ന് ഗുജ്ജറുകൾ വ്യക്തമാക്കിക്കഴിഞ്ഞു.

അധികാരത്തിലേറിയിട്ട് ഒരു മാസം പൂർത്തിയാക്കുന്നതേയുള്ളു രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. ബി.ജെ.പിക്കെതിരെ വൻ വിജയം നേടാനായില്ലെങ്കിലും അധികാരത്തിലെത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്. സർക്കാരിനെ സംബന്ധിച്ചിടത്തോളം മുന്നിലുള്ള ആദ്യ കടമ്പയാണ് ലോക്സഭ തെരഞ്ഞെടുപ്പ്. വാഗ്ദാനങ്ങൾ പാലിക്കാൻ സാവകാശം ഇല്ലെന്നത് തന്നെ പ്രധാന കാരണം.

ഗുജ്ജറുകൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം സംവരണം, കാർഷിക വായ്പ എഴുതിത്തള്ളും, തൊഴിൽ രഹിതരായ യുവാക്കൾക്ക് 3500 രൂപ മാസം അങ്ങനെ ഒരുപിടി വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് സർക്കാർ അധികാരം പിടിച്ചത്.. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ഇതിൽ ഏതെല്ലാം വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടു എന്നതാകും രാജസ്ഥാനിലെ കോൺഗ്രസിന്റെ വോട്ടുകൾ നിർണയിക്കുക..

ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് വാഗ്ദാനം ചെയ്ത അഞ്ച് ശതമാനം സംവരണം നൽകിയില്ലെങ്കിൽ വോട്ട് നൽകില്ലെന്ന് ഗുജ്ജർ വിഭാഗം വ്യക്തമാക്കിക്കഴിഞ്ഞു.. ഗുജ്ജറുകൾക്കൊപ്പം റൈക, ബഞ്ജാര, ഗഡിയ-ലൊഹർ, റെബാരി എന്നീ സമുദായങ്ങളും സംവരണ ആവശ്യം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേക പിന്നാക്ക വിഭാഗത്തിലെ ഒരു ശതമാനം സംവരണം അടക്കം പിന്നാക്ക വിഭാഗത്തിൽ മൊത്തം 21ശതമാനം സംവരണമാണ് ഗുജ്ജർ വിഭാഗത്തിനുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഗുജ്ജറുകളുടെ വോട്ട് കോൺഗ്രസിനായിരുന്നു. ജാതി സമവാക്യങ്ങൾ വോട്ട് നിർണയിക്കുന്ന രാജസ്ഥാനിൽ സാമുദായിക വോട്ടുകൾ ചോരാതെ നോക്കാനാണ് കോൺഗ്രസിന്റെ ശ്രമം.