LiveTV

Live

National

മുന്‍ ബി.ജെ.പി എം.എല്‍.എ വെടിയേറ്റുമരിച്ചു

അദ്ദേഹം യാത്ര ചെയ്തിരുന്ന കോച്ചിലേക്ക് അതിക്രമിച്ചു കയറിയ സായുധരായ അജ്ഞാത അക്രമികളാണ് ജയന്തിക്ക് നേരെ വെടിയുതിര്‍ത്തത്. 

മുന്‍ ബി.ജെ.പി എം.എല്‍.എ വെടിയേറ്റുമരിച്ചു

ഗുജറാത്തില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ വെടിയേറ്റുമരിച്ചു. ജയന്തി ഭാനുശാലിയാണ് കൊല്ലപ്പെട്ടത്. അഹമ്മദാബാദില്‍ നിന്ന് ഭുജിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യവെയായിരുന്നു ജയന്തിക്കെതിരെ ആക്രമണമുണ്ടായത്. അദ്ദേഹം യാത്ര ചെയ്തിരുന്ന കോച്ചിലേക്ക് അതിക്രമിച്ചു കയറിയ സായുധരായ അജ്ഞാത അക്രമികളാണ് ജയന്തിക്ക് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ ജയന്തി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അബ്ദാസ സീറ്റില്‍ നിന്ന് വിജയിച്ച ജയന്തി 2007 -2012 വരെ ബി.ജെ.പിയുടെ എം.എല്‍.എ ആയിരുന്നു. കടാരിയ - സുര്‍ജാബാരി സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിലും കണ്ണിലുമാണ് വെടിയേറ്റത്. ട്രെയിയിന്‍ അഹമ്മദാബാദിലെ കലുപുര്‍ സ്റ്റേഷനിലെത്തിയ ശേഷം സംഭവം നടന്ന കോച്ച് വിഘടിപ്പിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. റെയില്‍വേ പൊലീസും ലോക്കല്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജയന്തിക്കെതിരെ ഒരു ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം ബി.ജെ.പി സംസ്ഥാന സഹഅധ്യക്ഷന്റെ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു.