LiveTV

Live

National

സാമ്പത്തിക സംവരണം; ഭരണഘടന അനുവദിക്കുന്നില്ലെന്ന് അസദുദ്ദീന്‍ ഒവൈസി 

ദലിതരോടുള്ള ചരിത്രത്തിലെ നീണ്ട അനീതിയെ തിരുത്താനായിരുന്നു സംവരണം

സാമ്പത്തിക സംവരണം; ഭരണഘടന അനുവദിക്കുന്നില്ലെന്ന് അസദുദ്ദീന്‍ ഒവൈസി 

സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് അസദുദ്ദീൻ ഒവൈസി. ജനറൽ കാറ്റഗറിലുള്ളവർക്ക് ജോലിയിലും പഠന മേഖലയിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സംവരണം; ഭരണഘടന അനുവദിക്കുന്നില്ലെന്ന് അസദുദ്ദീന്‍ ഒവൈസി 

ദലിതരോടുള്ള ചരിത്രത്തിലെ നീണ്ട അനീതിയെ തിരുത്താനായിരുന്നു സംവരണം. ദാരിദ്ര നിർമാർജനത്തിന് പലതരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാം. എന്നാൽ സംവരണത്തിന് അടിസ്ഥാനം നീതിയാണെന്നും ഭരണഘടന സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്താൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

പ്രതിവർഷ വരുമാനം ഏട്ട് ലക്ഷത്തിൽ താഴെയുള്ള അഞ്ച് ഏക്കറിൽ താഴെ ഭൂമിയുമുള്ളവർക്കാണ് മുന്നോക്ക സംവരണ ആനുകൂല്യം ലഭിക്കുകയൊള്ളൂ. ഈ സംവരണം നടപ്പിലാക്കാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 15ളം 16ഉം ഭേദഗതി വരുത്തുമെന്നും വാർത്തയുണ്ട്.