LiveTV

Live

National

ഇന്ത്യ ‘കാഷ്‍ലെസ് എക്കോണമി’ ലക്ഷ്യം വെക്കുമ്പോള്‍ ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ ഇല്ലെങ്കിലും പ്രശ്നമില്ല? വിചിത്രവാദവുമായി ബി.ജെ.പി നേതാവ്

ഒരു കമ്പനി അതിന്റെ ചെലവുകള്‍ കഴിച്ച്, സൂക്ഷിക്കുന്ന പണമാണ് ക്യാഷ് ഇന്‍ ഹാന്‍ഡ്. ഇതിന് ഡിജിറ്റല്‍ പണമിടപാടുമായി യാതൊരു ബന്ധവുമില്ല. ഇതുപോലും അറിയാതെയാണോ നേതാവിന്റെ വാദമെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം

ഇന്ത്യ ‘കാഷ്‍ലെസ് എക്കോണമി’ ലക്ഷ്യം വെക്കുമ്പോള്‍ ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ ഇല്ലെങ്കിലും പ്രശ്നമില്ല? വിചിത്രവാദവുമായി ബി.ജെ.പി നേതാവ്

നമ്മുടെ രാജ്യം പണരഹിത സമ്പദ് വ്യവസ്ഥ (ക്യാഷ്‍ലെസ് എക്കോണമി) യിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് ആളുകളുടെ കൈയില്‍ പണമെന്ന് മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഷാനവാസ് ഹുസൈന്‍. ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സിന്റെ കൈവശം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്ന കമ്പനി എം.ഡിയുടെ പരാമര്‍ശം ആജ്തക് ചാനല്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഷാനവാസ് ഹുസൈന്റെ പരിഹാസത്തോടെയുള്ള മറുപടി.

ഇന്ത്യ ‘കാഷ്‍ലെസ് എക്കോണമി’ ലക്ഷ്യം വെക്കുമ്പോള്‍ ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ ഇല്ലെങ്കിലും പ്രശ്നമില്ല? വിചിത്രവാദവുമായി ബി.ജെ.പി നേതാവ്

ആജ്തക് ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പി നേതാവായ സംബിത് പത്ര, മുസ്‍ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ഭീഷണി മുഴക്കിയതിനെ ചൊല്ലിയുള്ള കോലാഹലങ്ങളില്‍ നിന്ന് പാര്‍ട്ടി ഒരുവിധം രക്ഷപ്പെട്ടു വരുന്നതിനിടെയാണ് ഷാനവാസ് ഹുസൈന്‍ അതേ ചാനലില്‍ തന്നെ മറ്റൊരു ചര്‍ച്ചയില്‍ ഈ വിഡ്ഢിത്തം പറഞ്ഞിരിക്കുന്നത്.

Also read: ‘മിണ്ടാതിരുന്നോ, ഇല്ലെങ്കില്‍ മുസ്‍ലിം പള്ളിക്ക് വിഷ്ണുവിന്റെ പേരിടും’ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ്

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഷാനവാസ് ഹുസൈന്റെ ഈ പരാമര്‍ശമുണ്ടായത്. പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിലെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചയ്ക്കിടെ അവതാരകന്‍ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പുതിയ കരാര്‍ ഒന്നും വരാത്തത് മൂലമുണ്ടായ പ്രതിസന്ധിയില്‍ സ്തംഭനാവസ്ഥയിലാണ് കമ്പനി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ലാതെ 1000 കോടി കടമെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ ഈ കമ്പനി. എച്ച്.എ.എല്ലിനെ മറികടന്ന് റിലയന്‍സ് കമ്പനിക്ക് കരാറില്‍ പങ്കാളിത്തം നല്‍കിയതാണ് റഫാല്‍ കരാറിലെ ഗുരുതരമായ ആരോപണങ്ങളിലൊന്ന്.

ഇന്ത്യ ‘കാഷ്‍ലെസ് എക്കോണമി’ ലക്ഷ്യം വെക്കുമ്പോള്‍ ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ ഇല്ലെങ്കിലും പ്രശ്നമില്ല? വിചിത്രവാദവുമായി ബി.ജെ.പി നേതാവ്

കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും. 1000 കോടിയോളം കടം വാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും മാര്‍ച്ച് 31 ആകുന്നതോടെ കടം 6000 കോടിയിലധികമാവുമെന്നും ഇത് കമ്പനിയെ അസന്തുലിതമായ അവസ്ഥയിലേക്ക് നയിക്കുമെന്നും ദിവസേനയുള്ള ചെലവുകള്‍ക്ക് കടം വാങ്ങേണ്ട അവസ്ഥ വരുമെന്നും വെളിപ്പെടുത്തിയത് എച്ച്.എ.എല്‍ ചീഫ് മാനേജിങ് ഡയറക്ടര്‍ ആര്‍ മാധവനാണ്.

ചര്‍ച്ചയ്ക്കിടെ ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്‌സിന്റെ കൈവശം ആവശ്യത്തിന് ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ ഇല്ലെന്ന എം.ഡിയുടെ ഈ വാക്കുകള്‍ അവതാരകന്‍ ചൂണ്ടിക്കാട്ടിയതിന് മറുപടിയായാണ് ഷാനവാസ് ഹുസൈന്റെ ഈ വിചിത്ര മറുപടി. ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ രാജ്യത്ത് ആവശ്യമില്ലെന്നും ‘ക്യാഷ്‌ലെസ്സ് എക്കോണമി’ സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇന്ത്യ ‘കാഷ്‍ലെസ് എക്കോണമി’ ലക്ഷ്യം വെക്കുമ്പോള്‍ ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ ഇല്ലെങ്കിലും പ്രശ്നമില്ല? വിചിത്രവാദവുമായി ബി.ജെ.പി നേതാവ്

ഇത് തമാശയല്ലെന്നും വളരെ ഗൗരവമായ ചര്‍ച്ചയാണ് ഇവിടെ നടക്കുന്നതെന്നും അവതാരകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും താനും ഗൗരവമായി തന്നെയാണ് സംസാരിക്കുന്നതെന്ന മറുപടിയാണ് ഷാനവാസ് ഹുസൈന്‍ നല്‍കിയത്. അതോടെ, അവതാരകന്‍ അടുത്ത ആളിലേക്ക് ചര്‍ച്ച കൊണ്ടുപോകുകയായിരുന്നു. അതിനിടെ ഒപ്പം ചര്‍ച്ചയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് വക്താവ് ജോവന്‍ ഖേര അക്കൗണ്ടിംഗിന്റെ ഭാഷ അറിയില്ലേ എന്ന് ഷാനവാസ് ഹുസൈനോട് ചോദിക്കുന്നുണ്ട്.

വരവുചെലവുകള്‍ കൃത്യമായി സൂക്ഷിക്കുന്ന ഒരു കമ്പനി, അതിന്റെ ചെലവുകള്‍ കഴിച്ചതിന് ശേഷം സൂക്ഷിക്കുന്ന പണത്തെയാണ് ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ എന്ന് പറയുന്നത്. ഇതിന് ഡിജിറ്റല്‍ പണമിടപാടുമായി യാതൊരു ബന്ധമില്ല എന്നതാണ് വാസ്തവം. ഇത് പോലും അറിയാതെയാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.

ഇന്ത്യ ‘കാഷ്‍ലെസ് എക്കോണമി’ ലക്ഷ്യം വെക്കുമ്പോള്‍ ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ ഇല്ലെങ്കിലും പ്രശ്നമില്ല? വിചിത്രവാദവുമായി ബി.ജെ.പി നേതാവ്

നോട്ട് നിരോധനത്തിനൊപ്പം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ആശയങ്ങളിലൊന്നായിരുന്നു ‘ക്യാഷ്‌ലെസ്സ് എക്കോണമി’. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു ഇത്. ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കണമെങ്കില്‍ കയ്യില്‍ കാശില്ലെങ്കിലും അക്കൌണ്ടില്‍, 'കാശ് ഇന്‍ ഹാന്‍ഡ്' ഉണ്ടാവേണ്ടതുണ്ട്. എന്തായാലും സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.