LiveTV

Live

National

ട്രാൻസ്ജെൻഡർ അപ്സര റെഡ്ഡി, മഹിളാ കോൺഗ്രസിന്റെ​ദേശീയ ജനറൽ സെക്രട്ടറി

ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാള്‍ മഹിളാകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാകുന്നത്.

ട്രാൻസ്ജെൻഡർ അപ്സര റെഡ്ഡി, മഹിളാ കോൺഗ്രസിന്റെ​ദേശീയ ജനറൽ സെക്രട്ടറി

മഹിളാ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി ട്രാൻസ് ജെൻഡർ. പ്രശസ്ത ട്രാൻസ്ജെൻഡർ ജേർണലിസ്റ്റും പൊതുപ്രവർത്തകയുമായ അപ്സര റെഡ്ഡിയെ മഹിളാ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാള്‍ മഹിളാകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാകുന്നത്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ചരിത്രപരമായ ഈ തീരുമാനത്തിന് പിന്നിൽ. മഹിളാകോണ്‍ഗ്രസ് പ്രസിഡന്റും എം.പിയുമായ സുഷ്മിത ദേവിന്റെ സാന്നിധ്യത്തിലായിരുന്നു അപ്‌സര റെഡ്ഡിക്ക് ജനറല്‍ സെക്രട്ടറിയെന്ന ചുമതല കൈമാറിയത്.


കോളേജ് കാലഘട്ടം മുതല്‍ സാമൂഹിക പ്രവര്‍ത്തകയെന്ന നിലയില്‍ പ്രസിദ്ധയാണ് അപ്‌സര റെഡ്ഡി. ബാലപീഡനത്തിനിരയായവരെ സംരക്ഷിക്കുന്നതിന് വേണ്ടിയും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരുന്നതിന് വേണ്ടി നടത്തി.യ ഇടപെടലുകളാണ് അപ്‌സര റെഡ്ഡിയെ ശ്രദ്ധേയയാക്കുന്നത്. പഠനകാലത്ത് തന്നെ അപ്‌സര പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഘട്ടത്തിലും അപ്‌സര മികച്ച പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്.

എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകയായിരുന്നു അപ്‌സര റെഡ്ഡി. വി.കെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‌സര അണ്ണാ ഡിഎംകെ വിട്ടത്. പന്നീര്‍ ശെല്‍വത്തിനെതിരെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

2016 ല്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അപ്‌സര ബി.ജെ.പിയുടെ ഭാഗമായിരുന്നു. ചേര്‍ന്ന് ഒരു മാസം പിന്നിടുന്നതിന് മുമ്പേ തന്നെ അവര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. ബിജെപി സ്വതന്ത്ര ചിന്താഗതി പുലര്‍ത്തുന്നവര്‍ക്ക് യാതൊരു ഇടവും അനുവദിക്കാത്ത പാര്‍ട്ടിയാണെന്നായിരുന്നു ബി.ജെ.പിയില്‍ നിന്ന് രാജിവെക്കാന്‍ കാരണമായി അവര്‍ പറഞ്ഞത്.

ജനങ്ങളുടെ അവകാശങ്ങള്‍ക്കും സ്ത്രീകളുടെ അഭിമാനത്തിനും യാതൊരു പ്രാധാന്യവും നല്‍കാതെ, മതത്തിന് പ്രാധാന്യം നല്‍കുന്നവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും അവര്‍ പറയുന്നു. ഇന്ത്യയെ നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് കോണ്‍ഗ്രസ്. സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും പ്രാതിനിധ്യം നല്‍കണം എന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് തന്നെ ആകര്‍ഷിച്ചതെന്നും അപ്‌സര റെഡ്ഡി പറഞ്ഞു.