LiveTV

Live

National

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അംബേദ്കര്‍ പ്രതിമയെ തണുപ്പില്‍ നിന്നും പുതപ്പിച്ചു

മുസഫർ നഗറിലെ ഖതൗലി പ്രദേശത്ത് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു ഹൃദയം തൊടുന്ന സംഭവം അരങ്ങേറിയത്

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അംബേദ്കര്‍ പ്രതിമയെ തണുപ്പില്‍ നിന്നും പുതപ്പിച്ചു

വടക്കേ ഇന്ത്യ തണുത്ത് വിറച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഈ കൊടും തണുപ്പിലാണ് ഹൃദയം തൊടുന്ന വാര്‍ത്ത ഉത്തര്‍പ്രദേശിലെ മുസഫർ നഗറില്‍ നിന്നും പുറത്ത് വരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് അംബേദ്കറുടെ പ്രതിമയെ പുതപ്പിക്കുകയും ശേഷം അംബേദ്കര്‍ക്ക് തണുപ്പനുഭവപ്പെടാതിരിക്കാന്‍ പ്രതിമക്കരികെ തീകൂട്ടുകയും ചെയ്തത്. മുസഫർ നഗറിലെ ഖതൗലി പ്രദേശത്ത് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. രാവിലെ അസാധാരണമായ രീതിയില്‍ പ്രതിമ കണ്ട നാട്ടുകാര്‍ പിന്നീട് പൊലീസിനെ അറിയിക്കുകയും സംഭവത്തിന് പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് ബോധ്യപ്പെട്ടതോടെ വിട്ടയക്കുകയും ചെയ്തു.

താനിതെല്ലാം ചെയ്തത് കൊടും തണുപ്പിൽ നിന്നും അംബേദ്കര്‍ പ്രതിമയെ സംരക്ഷിക്കാനായിരുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു.

മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അംബേദ്കര്‍ പ്രതിമയെ തണുപ്പില്‍ നിന്നും പുതപ്പിച്ചു

‘എനിക്ക് കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്നു, അംബേദ്കറിനും അതുപോലെ തണുക്കുമെന്ന് എനിക്ക് തോന്നി. അതിനാലാണ് ഞാൻ അദ്ദേഹത്തെ പുതപ്പിച്ചതും അരികിൽ തീ കാഞ്ഞതും’; യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് ഓംവീർ സിങ് പറഞ്ഞു.