LiveTV

Live

National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാവുക കര്‍ഷക പ്രശ്നങ്ങള്‍

മുപ്പതിനായിരത്തിലേറെ കര്‍ഷകര്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടന്നുവന്നു. നൂറ്റിയറുപതാം ദേശീയ പാത ചുവപ്പണിഞ്ഞു. ചേറിലിറങ്ങിയ കാലുകള്‍ ടാറിന്റെ ചൂടില്‍ വിണ്ടു കീറിയത് രാജ്യം കണ്ടു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാവുക കര്‍ഷക പ്രശ്നങ്ങള്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് കര്‍ഷക പ്രശ്നങ്ങളാണ്. കാര്‍ഷിക കടങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാകാറുണ്ടെങ്കിലും ഇത്തവണ മുന്‍നിരയില്‍ തന്നെ അതുണ്ടാകും. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് കൂടുതല്‍ ആര്‍ജവത്തോടെ കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍ എല്ലാക്കാലത്തും കര്‍ഷക, കാര്‍ഷിക പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പു വിഷയമായിരുന്നു. 2017ന്‍റെ പാതിയോടെ ഇന്ത്യയില്‍ കര്‍ഷക പ്രശ്നങ്ങള്‍ സംവാദമായി വന്നതും സാധാരണഗതിയില്‍ തിരഞ്ഞെടുപ്പിന്റെ പ്രതിഫലനമായി കാണാവുന്നതാണ്. എന്നാല്‍ ഒരു വെറും തെരഞ്ഞെടുപ്പു വിഷയമെന്നതിനപ്പുറത്തേക്ക് കഴിഞ്ഞ മാര്‍ച്ചില്‍ കര്‍ഷക പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക് കടന്നുവരികയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാവുക കര്‍ഷക പ്രശ്നങ്ങള്‍

മുപ്പതിനായിരത്തിലേറെ കര്‍ഷകര്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടന്നുവന്നു. നൂറ്റിയറുപതാം ദേശീയ പാത ചുവപ്പണിഞ്ഞു. ചേറിലിറങ്ങിയ കാലുകള്‍ ടാറിന്റെ ചൂടില്‍ വിണ്ടു കീറിയത് രാജ്യം കണ്ടു. അതിനു മുമ്പ് തന്നെ പലയിടങ്ങളിലും ഒറ്റപ്പെട്ട കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉടലെടുത്തു തുടങ്ങിയിരുന്നു. വിലയിടിവും ഭൂമിപ്രശ്നവുമൊക്കെ തെരുവില്‍ പ്രതിരോധങ്ങളായിത്തുടങ്ങിയിരുന്നു. 2017 ജൂണ്‍ ആറിന് മധ്യപ്രദേശില്‍ അഞ്ച് കര്‍ഷകര്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടതോടെ തന്നെ ഈ പ്രതിരോധം ശ്രദ്ധ നേടിത്തുടങ്ങിയിരുന്നു.

കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മന്ദ്സൌറിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധി വാഹനവ്യൂഹത്തിന് അനുമതിയില്ലാത്തതിനാല്‍ ബൈക്കില്‍ മാള്‍വയിലേക്ക് പോയി. അന്നു തുടങ്ങിയ രാഷ്ട്രീയമാണ് മധ്യപ്രദേശത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിച്ചത്. രാജസ്ഥാനിലും കര്‍ഷക പ്രശ്നങ്ങള്‍ മുഖ്യധാരയിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് റഫാലിനും നോട്ടുനിരോധനത്തിനും തൊഴിലില്ലായ്മയ്ക്കുമൊപ്പം കര്‍ഷകപ്രശ്നങ്ങള്‍ കൂടി ഈ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വരുന്നത്. കര്‍ഷകര്‍ക്കു വേണ്ടി ഒരുപാട് ചെയ്തിട്ടുണ്ടെന്ന് നരേന്ദ്രമോദിയ്ക്കു തന്നെ പറയേണ്ടിവരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാവുക കര്‍ഷക പ്രശ്നങ്ങള്‍