LiveTV

Live

National

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്; ക്രിസ്ത്യന്‍ മിഷേല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ദുബൈയില്‍ അറസ്റ്റിലായ മിഷേലിനെ കഴിഞ്ഞ മാസം ആദ്യമാണ് ഇന്ത്യയിലെത്തിച്ചത്

അഗസ്ത വെസ്റ്റ്‌ലാന്‍ഡ്; ക്രിസ്ത്യന്‍ മിഷേല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഡല്‍ഹി പട്യാല ഹൗസ് കോടതി ഫെബ്രുവരി 26വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഡിസംബര്‍ 22 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരുന്നു മിഷേല്‍. ദുബൈയില്‍ അറസ്റ്റിലായ മിഷേലിനെ കഴിഞ്ഞ മാസം ആദ്യമാണ് ഇന്ത്യയിലെത്തിച്ചത്. ആദ്യം സി.ബി.ഐ മിഷേലിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു