LiveTV

Live

National

അംബാനിയെ തൊട്ടാല്‍; ഒരു മാധ്യമ പ്രവര്‍ത്തകയുടെ അനുഭവസാക്ഷ്യം

മാനംമുട്ടുന്ന തുകകളായിരുന്നു നഷ്ടപരിഹാരമായി അംബാനി ആവശ്യപ്പെട്ടത്. ചില കേസുകളില്‍ ഇത് 10,000 കോടി വരെയെത്തി. ദേശീയ, അന്തര്‍ ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ വരെ അംബാനിയുടെ ക്രോധത്തിനിരയായി

അംബാനിയെ തൊട്ടാല്‍; ഒരു മാധ്യമ പ്രവര്‍ത്തകയുടെ അനുഭവസാക്ഷ്യം

2018 അനില്‍ അംബാനിക്ക് തിരക്കുള്ള വര്‍ഷമായിരുന്നു. റഫാല്‍ ഇടപാടിലെ അഴിമതി ആരോപണവുമായും ജേഷ്ഠന് മുകേഷ് അംബാനിക്ക് തന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ആസ്തികള്‍ വിറ്റതുമായും ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകര്‍, മാധ്യമ സ്ഥാപനങ്ങള്‍, പ്രതികരിച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവ ഓടി നടന്ന് മാനനഷ്ടക്കേസുകള്‍ കൊടുക്കുകയായിരുന്നു അംബാനി.

നവംബര്‍ ആദ്യത്തില്‍ ഈ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞാന്‍ ശേഖരിക്കാന്‍ തുടങ്ങി. ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും രാഷ്ട്രീയക്കാരെയും സമീപിച്ചു. ലഭ്യമായ കോടതി രേഖകള്‍ പരിശോധിച്ചു. മാനംമുട്ടുന്ന തുകകളായിരുന്നു നഷ്ടപരിഹാരമായി അംബാനി ആവശ്യപ്പെട്ടത്. ചില കേസുകളില്‍ ഇത് 10,000 കോടി വരെയെത്തി. ദേശീയ, അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു അംബാനിയുടെ ക്രോധത്തിനിരയായ പത്രപ്രവര്‍ത്തകര്‍.

അഹമ്മദാബാദ് കോടതിയിലാണ് അംബാനിയുടെ നിയമ വേട്ടകള്‍ മുഴുവനും. അപകീര്‍ത്തികേസ് ഫയല്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുകയുടെ നിശ്ചിത ശതമാനം കോര്‍ട്ട് ഫീ ആയി നല്‍കേണ്ടതുണ്ട്. എന്നാല്‍ അഹമ്മദാബാദില്‍ എത്ര വലിയ നഷ്ടപരിഹാരത്തുകയാണ് ആവശ്യപ്പെടുന്നതെങ്കിലും 75000 രൂപക്ക് കേസ് ഫയല്‍ ചെയ്യാനാവും. 1,000 കോടി രൂപക്കോ അതിലധികം തുകക്കോ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും എങ്ങിനെയാണ് ഇവരൊന്നും ഇതറിയാതെ പോയതെന്ന് എനിക്ക് വിചിത്രമായി തോന്നി. അതിനേക്കാള്‍ വിചിത്രമായത് ഒരു കോടതിയില്‍ പ്രതിഭാഗമില്ലാതെ എങ്ങിനെയാണ് മുടക്കം കൂടാതെ വാദം കേള്‍ക്കുന്നത്. ഞാന്‍ കേസുകളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പത്രപ്രവര്‍ത്തകര്‍ അശേഷം താല്‍പര്യം കാണിച്ചില്ല. ഓരോ കേസിന്റെയും കാരണങ്ങള്‍ ചികയാന്‍ ഞാന്‍ തീരുമാനിച്ചു. കേസില്‍ കുടുങ്ങാന്‍ മാത്രം എന്താണ് ഇവര്‍ എന്താണ് ചെയ്തത്?

അപകീര്‍ത്തികേസ് ഫയല്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുകയുടെ നിശ്ചിത ശതമാനം കോര്‍ട്ട് ഫീ ആയി നല്‍കേണ്ടതുണ്ട്. എന്നാല്‍ അഹമ്മദാബാദില്‍ എത്ര വലിയ നഷ്ടപരിഹാരത്തുകയാണ് ആവശ്യപ്പെടുന്നതെങ്കിലും 75000 രൂപക്ക് കേസ് ഫയല്‍ ചെയ്യാനാവും.

കേസിലേക്ക് നയിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പത്രപ്രവര്‍ത്തകര്‍ വിമുഖത കാണിച്ചു. എന്റെ ലേഖനത്തില്‍ അവരുടെ പേരുവിവരങ്ങള്‍ വരരുതെന്ന് പലകുറി ആവര്‍ത്തിച്ചു. കൈകള്‍ കെട്ടിയിടപ്പെട്ടതിനാലാണ് വിവരങ്ങള്‍ പങ്കുവെക്കാത്തതെന്നാണ് ഒരു പത്രപ്രവര്‍ത്തകന്‍ ഇ-മെയിലില്‍ പ്രതികരിച്ചത്. ഞാന്‍ സംസാരിച്ച മറ്റൊരു പത്രപ്രവര്‍ത്തകന്‍ തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് അറിയാമെന്ന് സമ്മതിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹമെന്റെ കോളുകള്‍ എടുക്കുകയോ മെസേജുകള്‍ക്ക് മറുപടി അയക്കുകയോ ചെയ്തില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം എന്റെ കോളുകള്‍ എടുത്തത്. കോള്‍ എടുക്കാത്തതും മെസേജുകള്‍ക്ക് മറുപടി അയക്കാത്തതും മനഃപൂര്‍വമായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു. കൂടുതലൊന്നും പറയാതെ കാരണവും അദ്ദേഹം പറഞ്ഞു; “എനിക്ക് ഭയമാണ്”. പിന്നെയെന്തുകൊണ്ട് ഇപ്പോള്‍ എന്റെ കോളെടുത്തത്? “ഞാനൊരു പത്രപ്രവര്‍ത്തകനാണ്, നിങ്ങളും... പരസ്പരം വിവരങ്ങള്‍ പങ്കുവെക്കുന്നവരാണ് നമ്മള്‍. അതാണ് നമ്മുടെ ജോലിയും..”

മറുപടി അയക്കാത്തതും മനഃപൂര്‍വമായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു. കൂടുതലൊന്നും പറയാതെ കാരണവും അദ്ദേഹം പറഞ്ഞു; “എനിക്ക് ഭയമാണ്”. പിന്നെയെന്തുകൊണ്ട് ഇപ്പോള്‍ എന്റെ കോളെടുത്തത്?

അംബാനിയില്‍ നിരവധി തവണ മാനനഷ്ടത്തിന് കോടതി നോട്ടീസുകള്‍ ലഭിച്ചതിനാല്‍ അതൊരു പുതുമയല്ലാതായി മാറിയെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. പൊതുവെ കേസുകള്‍ മാധ്യമപ്രവര്‍ത്തകരെ ഉന്നം വെച്ചുള്ളതായിരുന്നെങ്കിലും ചുരുക്കം കേസുകളില്‍ എഡിറ്റര്‍മാരെയും മാധ്യമസ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി. ഒരു കേസില്‍ എഡിറ്റര്‍മാരുടെയും പത്രപ്രവര്‍ത്തകരുടെയും ഒപ്പം ഒരു ഓഫീസ് അസിസ്റ്റസ്റ്റും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഇതിലെ തമാശ. അനേക ദിവസങ്ങള്‍ ഇതിനായി ഞാന്‍ ചിലവഴിച്ചെങ്കിലും കാര്യമായി പുരോഗതി ഉണ്ടായില്ല.

അംബാനിയെ തൊട്ടാല്‍; ഒരു മാധ്യമ പ്രവര്‍ത്തകയുടെ അനുഭവസാക്ഷ്യം

മിക്ക മാധ്യമസ്ഥാപനങ്ങളും എന്റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. നവംബര്‍ അവസാന വാരം ഒരു ദേശീയ പത്രത്തിലെ ഉദ്യോഗസ്ഥ എന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് എനിക്ക് ഇ-മെയില്‍ അയച്ചു. “ഞങ്ങള്‍ നിങ്ങളുടെ ഇ-മെയിലുകള്‍ക്ക് മറുപടി അയച്ചിരുന്നില്ല. കാരണം നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ. നിങ്ങളുടെ സ്ഥൈര്യത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.” ഫോണിലൂടെ അവര്‍ പറഞ്ഞു. സംഭാഷണത്തില്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും എന്നോട് പങ്കുവെച്ചു.

രാഷ്ട്രീയക്കാരുടെ സമീപനം

കേസുകള്‍ കോടതിയുടെ പരിഗണനയിലാണെങ്കിലും പത്രപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തമായി അംബാനിയുടെ മാരത്തണ്‍ മാനനഷ്ടക്കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാര്‍ യാതൊരു മടിയും കൂടാതെ പ്രതികരിച്ചു. പലരും രൂക്ഷമായ ഭാഷയിലാണ് അംബാനിയെ വിമര്‍ശിച്ചത്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും ആവിഷ്കാര സ്വാതന്ത്രത്തെ കടന്നാക്രമിക്കുകയും ചെയ്യുന്ന നടപടിയാണ് അംബാനിയുടേത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനും അദ്ദേഹത്തിന്റെ പേര് ലേഖനത്തില്‍ പരാമര്‍ശിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഒട്ടും മോശമാക്കരുതെന്ന് എന്നോട് പ്രത്യേകം പറഞ്ഞു.

പത്രക്കാരെ പോലെ രാഷ്ട്രീയക്കാര്‍ അംബാനിയുടെ വിരട്ടലുകളില്‍ വീണില്ല. രാഷ്ട്രീയക്കാരുടെ കാര്യം അതതു പാര്‍ട്ടികളുടെ നിയമ സെല്ലുകള്‍ നോക്കിക്കൊള്ളുമെന്ന് അവര്‍ക്കറിയാം. നീണ്ടുപോകുന്ന നിയമക്കുരുക്കുകള്‍ പത്രപ്രവര്‍ത്തകരെയും ചെറിയ മാധ്യമസ്ഥാപനങ്ങളെയും ബാധിക്കുന്നതുപോലെ രാഷ്ട്രീയക്കാരെ ബാധിക്കില്ല. എന്തായാലും മാധ്യമ പ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ അംബാനിക്ക് കഴിഞ്ഞു.
കടപ്പാട്: സ്ക്രോള്‍