LiveTV

Live

National

ശബരിമലയും മുത്തലാഖും... മോദിയുടെ മറുപടി ഇങ്ങനെ...

ശബരിമല വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച വനിതാ ജഡ്ജിയുടെ വിധിക്കുറിപ്പ് പ്രത്യേകം പരിശോധിക്കണം. 

ശബരിമലയും മുത്തലാഖും... മോദിയുടെ മറുപടി ഇങ്ങനെ...

മുത്തലാഖ് വിഷയത്തിലും ശബരിമല യുവതീപ്രവേശന വിഷയത്തിലും ബി.ജെ.പി സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത് ആചാരമാണെന്നും മുത്തലാഖ് വിഷയത്തില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സാമൂഹിക നീതിയും ലിംഗ സമത്വവും ഉറപ്പാക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും മോദി പറഞ്ഞു. എ.എന്‍.ഐ-ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മോദി നിലപാട് വ്യക്തമാക്കിയത്.

ശബരിമലയും മുത്തലാഖും... മോദിയുടെ മറുപടി ഇങ്ങനെ...

ശബരിമല വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച വനിതാ ജഡ്ജിയുടെ വിധിക്കുറിപ്പ് പ്രത്യേകം പരിശോധിക്കണം. ശബരിമലയിലെ വിഷയം ആചാരമാണ്. എല്ലാവര്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കണമെന്ന നയമാണ് രാജ്യത്തിനുള്ളത്. പക്ഷേ ചില ക്ഷേത്രങ്ങള്‍ പ്രത്യേക ആചാരം പിന്തുടരുന്നവരാണ്. ചില ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല. അതുകൊണ്ട് തന്നെ അവിടെ പുരുഷന്‍മാര്‍ പോകാറുമില്ല. ഇതിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നും മോദി പറഞ്ഞു. മുത്തലാഖ് ഓര്‍ഡിനന്‍സ് സുപ്രിംകോടതി വിധിക്ക് ശേഷമാണ് കൊണ്ടുവന്നത്. പാകിസ്താനിലും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. മുത്തലാഖ് ലിംഗ സമത്വവുമായി ബന്ധപ്പെട്ടതാണ്. സാമൂഹിക നീതിയും ഇവിടെ വിഷയമാകുന്നുണ്ട്. അല്ലാതെ വിശ്വാസത്തിന്റേതല്ല. അതുകൊണ്ടു തന്നെ ശബരിമലയേയും മുത്തലാഖിനെയും രണ്ടായി കാണണമെന്നും മോദി പറഞ്ഞു.

Also read: രാമക്ഷേത്രം നിര്‍മിക്കുമോ ? മോദിയുടെ മറുപടി ഇങ്ങനെ; അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം