LiveTV

Live

National

മേഘാലയിലെ ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 20 ദിവസം: വെള്ളം വറ്റിക്കാന്‍ ഒരാഴ്ചയെടുക്കുമെന്ന് വിദഗ്ധര്‍ 

നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇന്നലെ ഖനിയുടെ താഴ്ഭാഗത്ത് എത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും തൊഴിലാളികളെ കണ്ടെത്താനായില്ല

മേഘാലയിലെ ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 20 ദിവസം: വെള്ളം വറ്റിക്കാന്‍ ഒരാഴ്ചയെടുക്കുമെന്ന് വിദഗ്ധര്‍ 

മേഘാലയിലെ ഖനിയില്‍ നിന്ന് വെള്ളം വറ്റിക്കാന്‍ ഒരാഴ്ചത്തെ സമയമെടുക്കുമെന്ന് വിദഗ്ധര്‍. ഇന്നലെ 370 അടി താഴ്ചയില്‍ എത്തി പരിശോധന നടത്താന്‍ നാവികസേനക്ക് കഴിഞ്ഞെങ്കിലും തൊഴിലാളികളെ കണ്ടെത്താനായിരുന്നില്ല. ഖനിയിലെ സുരക്ഷിതമായ മറ്റേതെങ്കിലും ഇടങ്ങളില്‍ തൊഴിലാളികള്‍ അഭയം പ്രാപിച്ചിരിക്കാമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

മേഘാലയിലെ ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 20 ദിവസം: വെള്ളം വറ്റിക്കാന്‍ ഒരാഴ്ചയെടുക്കുമെന്ന് വിദഗ്ധര്‍ 

ദേശീയ ദുരന്ത നിവാരണ സേനയുടെ 100 അംഗ സംഘം സ്ഥലത്തുണ്ടെങ്കിലും ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കാര്യമായി ഒന്നും ചെയ്യാനാകാത്ത സ്ഥിതിയിലാണ്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇന്നലെ ഖനിയുടെ താഴ്ഭാഗത്ത് എത്താന്‍ കഴിഞ്ഞിരുന്നുവെങ്കിലും തൊഴിലാളികളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളം കയറിയതോടെ ഖനിയിലെ ഓക്സിജനുള്ള മറ്റേതെങ്കിലും ഭാഗത്തേക്ക് തൊഴിലാളികള്‍ നീങ്ങിക്കാണുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.

മേഘാലയിലെ ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 20 ദിവസം: വെള്ളം വറ്റിക്കാന്‍ ഒരാഴ്ചയെടുക്കുമെന്ന് വിദഗ്ധര്‍ 

എന്നാല്‍ കൂടുതല്‍ തെരച്ചില്‍ നടത്തണമെങ്കില്‍ വെള്ളം വറ്റിച്ച ശേഷം മാത്രമേ സാധിക്കൂ എന്നതാണ് പ്രതിസന്ധി. ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ശക്തിയേറിയ പമ്പുകള്‍ കൊണ്ട് ശ്രമിക്കാമെങ്കിലും ഒരാഴ്ചയോളം ഇനിയും അതിനായി ആവശ്യമാണ്. 250 അടിയോളമാണ് ഖനിയില്‍ വെള്ളമുള്ളത്. 15 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് 20 ദിവസമായി.