LiveTV

Live

National

മാനനഷ്ടക്കേസില്‍ അര്‍ണബ് നേരിട്ട് ഹാജരാകണമെന്ന് ശ്രീനഗര്‍ കോടതി

മുന്‍ മന്ത്രിയും പി.ഡി.പി നേതാവുമായ നയീം അക്തര്‍ നല്‍കിയ കേസിലാണ് കോടതി നടപടി.

മാനനഷ്ടക്കേസില്‍ അര്‍ണബ് നേരിട്ട് ഹാജരാകണമെന്ന് ശ്രീനഗര്‍ കോടതി

ക്രിമിനല്‍ മാനനഷ്ട കേസില്‍ റിപബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നേരിട്ട് ഹാജരാകണമെന്ന് ശ്രീനഗര്‍ കോടതി. മുന്‍ മന്ത്രിയും പി.ഡി.പി നേതാവുമായ നയീം അക്തര്‍ നല്‍കിയ കേസിലാണ് കോടതി നടപടി.

ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഫെബ്രുവരി 9ന് കോടതി മുന്‍പാകെ ഹാജരാകാനാണ് അര്‍ണബ് ഉള്‍പ്പെടെ നാല് മാധ്യമപ്രവര്‍ത്തകരോട് കോടതി ആവശ്യപ്പെട്ടത്.

മാനനഷ്ടക്കേസില്‍ അര്‍ണബ് നേരിട്ട് ഹാജരാകണമെന്ന് ശ്രീനഗര്‍ കോടതി

2018 നവംബര്‍ 16നാണ് നയീം അക്തര്‍ അര്‍ണബിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. തനിക്കെതിരെ അടിസ്ഥാനരഹിതമായ, കെട്ടിച്ചമച്ച അഴിമതി ആരോപണം ഉന്നയിച്ചുവെന്നാണ് അക്തര്‍ അര്‍ണബിനെതിരെ നല്‍കിയ പരാതി.

മുന്‍ പി.ഡി.പി എം.എല്‍.എ മോള്‍വി അബിദ് അന്‍സാരി, ബി.ജെ.പി നേതാവ് ഖാലിദ് ജഹാംഗീര്‍, റിപബ്ലിക് ടി.വിയിലെ മാധ്യമപ്രവര്‍ത്തകരായ ആദിത്യ രാജ് കൗള്‍, സീനത്ത് സീഷാന്‍ ഫാസില്‍, സാകല്‍ ഭട്ട് എന്നിവര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. ഇവരോടും ഫെബ്രുവരി 9ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.

മാനനഷ്ടക്കേസില്‍ അര്‍ണബ് നേരിട്ട് ഹാജരാകണമെന്ന് ശ്രീനഗര്‍ കോടതി

നേരത്തെ ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസിലും അര്‍ണബ് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അര്‍ണബിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് തരൂരിന്‍റെ പരാതി.