LiveTV

Live

National

വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കാനൊരുങ്ങി രാജസ്ഥാന്‍

189 ഗവണ്‍മെന്റ് കോളേജുകളില്‍ സൗജന്യ നാപ്കിന്‍ വെന്‍ഡിങ് മെഷിൻ സ്ഥാപിക്കും.

വിദ്യാര്‍ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കാനൊരുങ്ങി രാജസ്ഥാന്‍

വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡ് വിതരണം ചെയ്യനൊരുങ്ങുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജസ്ഥാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് 189 ഗവണ്‍മെന്റ് കോളജുകളില്‍ സൗജന്യ നാപ്കിന്‍ വെന്‍ഡിങ് മെഷിൻ സ്ഥാപിക്കും.

ഈ വര്‍ഷം ജൂലൈയിലാണ് നാപ്കിന്‍ വെന്‍ഡിങ് മെഷിൻ സ്ഥാപിക്കുക. പദ്ധതി നടപ്പാക്കാന്‍ 2.5 കോടി രൂപ ആവശ്യമാണ്. 2.8 ലക്ഷം കുട്ടികളാണ് രാജസ്ഥാനില്‍ സര്‍ക്കാര്‍ കോളജുകളില്‍ പഠിക്കുന്നത്. പദ്ധതി നടപ്പായാല്‍ മുഴുവന്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കും സൌജന്യമായി സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമാകും രാജസ്ഥാന്‍.

രാജസ്ഥാനിലെ സര്‍ക്കാര്‍ കോളജുകളില്‍ നിരവധി നിര്‍ധനരായ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഈ കുട്ടികളുടെ ആര്‍ത്തവകാല ശുചിത്വം ഉറപ്പുവരുത്താന്‍ സൌജന്യമായി നാപ്കിനുകള്‍ നല്‍കണമെന്ന ആവശ്യം ആരോഗ്യവിദഗ്ധര്‍ ഏറെക്കാലമായി ഉന്നയിക്കുന്നു.