LiveTV

Live

National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ്

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രകാശ് രാജ് ട്വിറ്ററിലാണ് വ്യക്തമാക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ്

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രകാശ് രാജ് ട്വിറ്ററിലാണ് വ്യക്തമാക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ്

"എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഒരു പുതിയ തുടക്കമാണ്. കൂടുതല്‍ ഉത്തരവാദിത്വം. നിങ്ങളുടെ പിന്തുണയോടെ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. മണ്ഡലം ഏതെന്ന കാര്യം ഉടന്‍ അറിയിക്കും. ഇനി ജനങ്ങളുടെ സര്‍ക്കാര്‍" എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രകാശ് രാജ്

മോദി സര്‍ക്കാരിനെയും ബി.ജെ.പിയെയും നിശിതമായി വിമര്‍ശിക്കാറുണ്ട് പ്രകാശ് രാജ്‍. സുഹൃത്തായിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് സംഘപരിവാരത്തിനെതിരെ പ്രകാശ് രാജ് രൂക്ഷ വിമര്‍ശനം തുടങ്ങിയത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തിയിരുന്നു.