LiveTV

Live

National

ജമ്മുവിലെ നുഴഞ്ഞുകയറ്റശ്രമം സൈന്യം വിഫലമാക്കി; രണ്ട് പേരെ വധിച്ചു

കൊല്ലപ്പെട്ടവരുടെ മൃതദേഹം കൊണ്ടുപോകാന്‍ പാകിസ്താനോട് ആവശ്യപ്പെട്ടുവെന്നും സൈന്യം അറിയിച്ചു.

 ജമ്മുവിലെ നുഴഞ്ഞുകയറ്റശ്രമം സൈന്യം വിഫലമാക്കി; രണ്ട് പേരെ  വധിച്ചു

ജമ്മുകശ്മീരിലെ നൗഗാമിൽ പാക് നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് പേര്‍ പാക് സേന അംഗങ്ങളാണെന്ന് സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ മൃതദേഹം കൊണ്ടുപോകാന്‍ പാകിസ്താനോട് ആവശ്യപ്പെട്ടുവെന്നും സൈന്യം അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ മുതൽ ശക്തമായ വെടിവെപ്പാണ് അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തുന്നത് ഇതിനിടയിലാണ് വെടിവെപ്പിനെ മറയാക്കി നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. നുഴഞ്ഞുകയറി ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കാനെത്തിയ പാക് സൈനികർ എന്ന് കരുതുന്ന രണ്ടു പേരെ സൈന്യം വധിച്ചു. വൻതോതിലുള്ള ആയുധ ശേഖരവും കണ്ടെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് വ്യക്തമല്ല. മൃതദേഹങ്ങൾ കൊണ്ടുപോകാൻ പാകിസ്ഥാനോട് ആവശ്യപ്പെടുമെന്ന് സൈനിക വക്താവ് പറഞ്ഞു. ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്. പാകിസ്താൻ ബോർഡർ ആക്ഷൻ സംഘത്തിന്റെ നിയന്ത്രണരേഖയിലെ സാന്നിധ്യം സൈന്യം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.