LiveTV

Live

National

‘റഫാല്‍ കരാറില്‍ ഒപ്പുവെച്ചത് റിലയന്‍സിനെ സഹായിക്കാന്‍’ മോദിയെ വിമര്‍ശിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് കേന്ദ്ര മന്ത്രി

‘പ്രധാനമന്ത്രിക്കു നേരെ വിരല്‍ ചൂണ്ടുന്നവര്‍ തിരിച്ചറിയൂ..’ എന്ന തലക്കെട്ടോടെയാണ് ഗോയല്‍ വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ കോമേഡിയന്‍ രാജു ശ്രീവാസ്തവയുടെ ആക്ഷേപഹാസ്യ വീഡിയോയാണ് ഇത്.

‘റഫാല്‍ കരാറില്‍ ഒപ്പുവെച്ചത് റിലയന്‍സിനെ സഹായിക്കാന്‍’ മോദിയെ വിമര്‍ശിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് കേന്ദ്ര മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ‘പ്രധാനമന്ത്രിക്കു നേരെ വിരല്‍ ചൂണ്ടുന്നവര്‍ തിരിച്ചറിയൂ..’ എന്ന തലക്കെട്ടോടെയാണ് ഗോയല്‍ വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ കോമേഡിയന്‍ രാജു ശ്രീവാസ്തവയുടെ ആക്ഷേപഹാസ്യ വീഡിയോയാണ് ഇത്. റിലയന്‍സ് ഗ്രൂപ്പിനെ സഹായിക്കാനാണ് മോദി റഫാല്‍ കരാറില്‍ ഒപ്പിട്ടതെന്നും വീഡിയോയിലുണ്ട്‍.

മോദിയെ വിമര്‍ശിക്കുന്നവരെ കളിയാക്കിയാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ പിന്നീട് ആക്ഷേപഹാസ്യത്തിലൂടെ മോദിയെ വിമര്‍ശിക്കുകയാണ് ശ്രീവാസ്തവ. വിവാദമായ റഫാല്‍ കരാറില്‍ മോദി ഒപ്പുവെച്ചത് റിലയന്‍സിനെ സഹായിക്കാനാണെന്നും വീഡിയോയില്‍ പറയുന്നു. മോദിക്കെതിരെ ഇത്തരം പരാമര്‍ശം ഉണ്ടെന്നിരിക്കെയാണ് പിയൂഷ് ഗോയല്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘റഫാല്‍ കരാറില്‍ ഒപ്പുവെച്ചത് റിലയന്‍സിനെ സഹായിക്കാന്‍’ മോദിയെ വിമര്‍ശിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് കേന്ദ്ര മന്ത്രി

ഇതോടെ കേന്ദ്ര മന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകരടക്കം രംഗത്തെത്തി.

''നരേന്ദ്രമോദി കാരണമാണ് റിലയന്‍സ് എ.ഡി.എ.ജിക്ക് റഫാല്‍ കരാര്‍ ലഭിച്ചതെന്ന പ്രതിപക്ഷവാദം പിയൂഷ് ഗോയല്‍ അംഗീകരിക്കുകയാണ്..?’ മാധ്യമപ്രവര്‍ത്തക രോഹിണി സിങ് ട്വീറ്റു ചെയ്തു.

''കേന്ദ്രമന്ത്രി ഈ വീഡിയോ ട്വീറ്റു ചെയ്തെങ്കില്‍ അത്(അനില്‍ അംബാനിക്ക് കരാര്‍ നല്‍കിയത്) ശരിയായിരിക്കാം.'' മാധ്യമപ്രവര്‍ത്തക പൂനം പാണ്ഡെ ട്വിറ്ററില്‍ കുറിച്ചു.