LiveTV

Live

National

മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ നേരിയ പുരോഗതി

എന്നാല്‍ ഖനിക്കകത്തുള്ള ജലനിരപ്പ് കുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനായിട്ടില്ല. നാവിക സേനയുടെ ഡൈവേഴ്സ് ഖനിക്കകത്ത് തെരച്ചില്‍ നടത്തുന്നുണ്ട്.

 മേഘാലയയില്‍  ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ നേരിയ പുരോഗതി

മേഘാലയ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ നേരിയ പുരോഗതി. എന്നാല്‍ ഖനിക്കകത്തുള്ള ജലനിരപ്പ് കുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനായിട്ടില്ല. നാവിക സേനയുടെ ഡൈവേഴ്സ് ഖനിക്കകത്ത് തെരച്ചില്‍ നടത്തുന്നുണ്ട്.

മേഘാലയ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ 370 അടി ആഴമുള്ള ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 20 ദിവസം പിന്നിട്ടു. ഇതുവരെ കണ്ടെത്താനായത് 3 ഹെല്‍മെറ്റുകള്‍ മാത്രം. ഖനിക്കകത്തു നിന്നുള്ള ദുര്‍ഗന്ധം അനുദിനം വര്‍ധിക്കുന്നു. ഡൈവേഴ്സ് തെരച്ചില്‍ തുടരുന്നുണ്ട്.

സമീപത്തെ നദിയില്‍ നിന്നും 70 അടി ഉയരത്തില്‍ ഖനിക്കകത്തെത്തിയ വെള്ളം ഇതുവരെ പമ്പ് ചെയ്ത് കുറക്കാനായിട്ടില്ല. 100 എച്ച്പിയുടെ 10 പമ്പുകള്‍ എത്തിച്ചെങ്കിലും ജനറേറ്ററെത്താന്‍ ഇനിയും 5 ദിവസം എടുക്കും.

നാവിക ഡൈവര്‍മാര്‍, എന്‍.ഡി.ആര്‍.എഫ്, കോള്‍ ഇന്ത്യ വിദഗ്ധര്‍ എന്നിങ്ങനെ വലിയ സംഘം തന്നെ രക്ഷാപ്രവര്‍ത്തനത്തിനായി അപകട സ്ഥലത്തുണ്ട്. പമ്പുകള്‍ എത്തിക്കുന്നതിലടക്കം സംസ്ഥാന സര്‍ക്കാര്‍ കാണിച്ച കാലതാമസം രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി ആരോപണം ശക്തമാണ്.