LiveTV

Live

National

വർഷാവസാനത്തിന് മണിക്കൂറുകൾ ശേഷിക്കേ ഇന്ധനവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പരാജയം ഓഹരി വിപണിയിൽ ഇടിവുണ്ടാക്കിയിരുന്നു. എങ്കിലും നവംബറിന് ശേഷം ഇന്ധനവിലയിൽ കാര്യമായ വർധനവുണ്ടായില്ല.

വർഷാവസാനത്തിന് മണിക്കൂറുകൾ ശേഷിക്കേ ഇന്ധനവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ  നിരക്കില്‍

വർഷാവസാനത്തിന് മണിക്കൂറുകൾ ശേഷിക്കേ ഇന്ധനവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 22 പൈസ കുറഞ്ഞ് 68.84 രൂപയായി. 23 പൈസ കുറഞ്ഞ് 62.86 ആണ് ഡീസലിന്റെ വില. അതേസമയം അവശ്യവസ്തുക്കളുടെ വിലയിൽ മാറ്റം പ്രതിഫലിച്ചിട്ടില്ല.

അടിക്കടി ഉയർന്ന് 100 രൂപക്കടുത്തെത്തിയ ഇന്ധന വിലയിലാണ് വർഷാവസാനത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പരാജയം ഓഹരി വിപണിയിൽ ഇടിവുണ്ടാക്കിയിരുന്നു. എങ്കിലും നവംബറിന് ശേഷം ഇന്ധനവിലയിൽ കാര്യമായ വർധനവുണ്ടായില്ല. അമേരിക്കയിലുണ്ടായ ഭരണ പ്രതിസന്ധി ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ അന്തരം കുറച്ചതും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വിലയിടിവുണ്ടായതും ഇന്ധന വില മാറ്റമില്ലാതെ നിലനിർത്തി.

തുടർച്ചയായുള്ള വിലവർധനവിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചിരുന്നു. രണ്ടുമാസത്തിനിടെ പെട്രോളിന് 13 രൂപ 79 പൈസയും, ഡീസലിന് 12 രൂപ 6 പൈസയും കുറഞ്ഞു. രണ്ടു മാസം മുമ്പ് പെട്രോൾ വില ലിറ്ററിന് 90 കടന്ന മുംബൈയിൽ നിലവിൽ 74 രൂപ 89 പൈസയാണ്. 84 രൂപയുണ്ടായിരുന്ന ഡൽഹിയിൽ 69 രൂപ നാല് പൈസയായി. ഡീസൽ വില മാറ്റം ചരക്ക് നീക്കത്തിന്റെ ചെലവ് കുറച്ചേക്കും.