LiveTV

Live

National

അഗസ്ത വെസ്റ്റ് ലാന്റ് ഇടപാടില്‍ കോണ്‍ഗ്രസ് - ബി.ജെ.പി ആരോപണ പ്രത്യാരോപണം 

ഇടപാടില്‍ സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇടപെട്ടിരുന്നില്ലെന്നും ബി.ജെ.പി നുണപ്രചാരണത്തിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ആരോപിച്ചു

അഗസ്ത വെസ്റ്റ് ലാന്റ് ഇടപാടില്‍ കോണ്‍ഗ്രസ് - ബി.ജെ.പി ആരോപണ പ്രത്യാരോപണം 

അഗസ്ത വെസ്റ്റ് ലാന്റ് ഇടപാടില്‍ കോണ്‍ഗ്രസ് - ബി.ജെ.പി ആരോപണ പ്രത്യാരോപണം തുടരുന്നു. ഇടപാടില്‍ സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ഇടപെട്ടിരുന്നില്ലെന്നും ബി.ജെ.പി നുണപ്രചാരണത്തിന് അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി ആരോപിച്ചു. 2008ലെ രേഖകളില്‍ മിഷേലും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും രേഖകള്‍ പുറത്ത് വിടണമെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു.

അഗസ്ത വെസ്റ്റ് ലാന്റ് ഇടപാടില്‍ കോണ്‍ഗ്രസ് - ബി.ജെ.പി ആരോപണ പ്രത്യാരോപണം 

അഗസ്ത വെസ്റ്റ് ലാന്റ് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ കസ്റ്റഡിയിലിരിക്കെ മിസിസ് ഗാന്ധി എന്നു പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചതോടെയാണ് ആരോപണ - പ്രത്യാരോപണം ശക്തമായത്. താന്‍ പ്രതിരോധമന്ത്രിയായിരിക്കെ ഒപ്പിട്ട കരാറില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇടപെട്ടിരുന്നില്ലെന്ന് എ.കെ ആന്റണി വ്യക്തമാക്കി. ഇടപാട് വിവാദമായപ്പോള്‍ റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. അന്ന് കരിമ്പട്ടികയില്‍ പെടുത്തിയ അഗസ്തയെയും മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് എന്‍.‍‍ഡി.എ സര്‍ക്കാരാണ്. നുണ പ്രചാരണത്തിന് അന്വേഷണ ഏജന്‍സികളെ ആയുധമാക്കുകയാണ് ബി.ജെ.പിയെന്നും എ.കെ ആന്റണി കുറ്റപ്പെടുത്തി.

അഗസ്ത വെസ്റ്റ് ലാന്റ് ഇടപാടില്‍ കോണ്‍ഗ്രസ് - ബി.ജെ.പി ആരോപണ പ്രത്യാരോപണം 

മിഷേല്‍ കുറിപ്പ് കൈമാറിയെന്ന് അഭിഭാഷകന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അത് മിസിസ് ഗാന്ധിക്ക് നല്‍കാനായിരുന്നോ എന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. 2008ലെ രേഖകളില്‍ മിസിസ് ഗാന്ധി എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ആ രേഖകള്‍ മിഷേലിന്റെ അഭിഭാഷകര്‍ പുറത്തുവിടണം. മിഷേലും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം പഴക്കമുള്ളതാണെന്നും അമിത് ഷാ ആരോപിച്ചു.