LiveTV

Live

National

‘ബുലന്ദ്ശഹര്‍ ആക്രമണത്തിന് അഖ്‍ലാക് വധത്തിലെ അന്വേഷണവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ’ ശ്രേയ് സിങ്

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ശനമായ നിയമം ആവശ്യമാണെന്നും ശ്രേയ് സിങ് അഭിപ്രായപ്പെട്ടു. ബംജ്രംഗ്ദള്‍ വരുന്നത് വരെ ബുലന്ദ്ശഹറില്‍ ഹിന്ദുക്കളും മുസ്ലീംങ്ങളും സ്നേഹത്തോടെയാണ്...

‘ബുലന്ദ്ശഹര്‍ ആക്രമണത്തിന് അഖ്‍ലാക് വധത്തിലെ അന്വേഷണവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ’ ശ്രേയ് സിങ്

ബുലന്ദ്ശഹര്‍ ആക്രമണത്തിന് അഖ്‍ലാക് വധത്തിലെ അന്വേഷണവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്ന് കൊല്ലപ്പെട്ട സുബോധ് കുമാറിന്റെ മകന്‍ ശ്രേയ് സിങ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ശനമായ നിയമം ആവശ്യമാണെന്നും ശ്രേയ് സിങ് അഭിപ്രായപ്പെട്ടു. ബംജ്രംഗ്ദള്‍ വരുന്നത് വരെ ബുലന്ദ്ശഹറില്‍ ഹിന്ദുക്കളും മുസ്ലീംങ്ങളും സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന് ഗോവധ ആരോപണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട സര്‍ഫുദ്ദീനും പറഞ്ഞു.

രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയമങ്ങള്‍ ആവശ്യമാണെന്ന് സുബോധ് കുമാറിന്റെ മകന്‍ ശ്രേയ് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായി. ബംജ്രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് കുറ്റക്കാരനല്ലെങ്കില്‍ എന്തിനാണ് ഒളിവില്‍ കഴിയുന്നതെന്നും ശ്രേയ് സിങ് ചോദിച്ചു. അഖ്ലാക്ക് വധത്തിലെ സുബോധ് കുമാറിന്റെ അന്വേഷണത്തിന് ഈ അക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെയന്നും ശ്രേയ് സിങ് ആവശ്യപ്പെട്ടു.

അതേസമയം ബംജരംഗ്ദള്‍ വരുന്നത് തങ്ങളുടെ ഗ്രാമത്തില്‍ എല്ലാവരും സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന് ബംജ്രംഗദളിന്റെ ഗോവധ പരാതിയില്‍ അറസ്റ്റിലായ സര്‍ഫുദ്ദീന്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയതശേഷം കുട്ടികള്‍ സ്കൂളില്‍ പോലും പോകാനാകാത്ത അവസ്ഥയിലായെന്നും ഭയത്തിലാണ് കഴിയുന്നതെന്നും സര്‍ഫുദ്ദീന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ പീപ്പിള്‍ ഫാക്ട് ഫൈന്‍ഡിങ് ഫോറം കണ്ടെത്തിയ വസ്തുതകളുടെ റിപ്പോര്‍ട്ടും വാര്‍ത്താസമ്മേളനത്തില്‍ പുറത്തിറക്കി.