LiveTV

Live

National

സിഖ് വിരുദ്ധ കലാപ കേസില്‍ ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും

കീഴടങ്ങാന്‍ ഒരു മാസം കൂടി സമയം ചോദിച്ചിരുന്നെങ്കിലും പ്രതി ഒരുവിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം

സിഖ് വിരുദ്ധ കലാപ കേസില്‍ ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും

സിഖ് വിരുദ്ധ കലാപ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും. കീഴടങ്ങാന്‍ ഒരു മാസം കൂടി സമയം ചോദിച്ചിരുന്നെങ്കിലും പ്രതി ഒരുവിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.

കേസിലെ അപ്പീല്‍ സുപ്രിം കോടതി പരിഗണിക്കാന്‍ വൈകുമെന്നുറപ്പായതോടെ കീഴടങ്ങാനാണ് സജ്ജന്‍ കുമാറിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഡിസംബര്‍ പതിനേഴിനാണ് മുന്‍ കോണ്‍ഗ്രസ് എം.പി കൂടിയായ സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 1984 ല്‍ ഇന്ദിരഗാന്ധിയുടെ വധത്തിനു ശേഷം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സിഖ് വിരുദ്ധ കലാപത്തിലെ കൂട്ട കൊല കേസിലായിരുന്നു വിധി. വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു.

Also read: സിഖ് വിരുദ്ധ കലാപം; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം

Also read: സിഖ് കൂട്ടക്കൊല; സജ്ജന്‍ കുമാറിന്‍റെ അപേക്ഷ ഡല്‍ഹി കോടതി തള്ളി