LiveTV

Live

National

യു.പിയില്‍ പൊലീസുകാരനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി

പൊലീസ് കോണ്‍സ്റ്റബിള്‍ സുരേഷ് വാട്സാണ് കൊല്ലപ്പെട്ടത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഉത്തര്‍ പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

യു.പിയില്‍  പൊലീസുകാരനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി

ഉത്തര്‍പ്രദേശിലെ ഖാസിപുരില്‍ ആള്‍ക്കൂട്ടം പൊലീസുകാരനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ സുരേഷ് വാട്സാണ് (48) കൊല്ലപ്പെട്ടത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഉത്തര്‍ പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിലെ സുരക്ഷ ജോലിക്ക് ശേഷം മടങ്ങവേയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഖാസിപൂരിലായിരുന്നു സംഭവം. നിഷാദ് വിഭാഗക്കാർ സംവരണത്തിന് വേണ്ടി നടത്തുന്ന സമരത്തിൽ ദേശീയ പാത തടസപ്പെട്ടതിനെ തുടർന്ന് സ്ഥിതി ഗതികൾ പൊലീസ് നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ കല്ലേറ് ഉണ്ടാവുകയായിരുന്നു . കല്ലേറിൽ കോൺസ്റ്റബിളായ സുരേഷ് വത്സിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 40 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

ഈ മാസം ഇത് രണ്ടാം തവണയാണ് ഉത്തർപ്രദേശിൽ ആൾക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുന്നത്. ഡിസംബർ ആദ്യം ബുലന്ദ് ശഹറിൽ ആൾക്കൂട്ടം സുബോധ് കുമാർ എന്ന പൊലീസ് ഉദ്യേഗസ്ഥനെ കൊലപ്പെടുത്തിയിരുന്നു. ഇതിൽ പ്രധാന പ്രതിയായ ബംജ്‍രംഗ്‍ദള്‍ നേതാവിനെ പൊലീസ് ഇനിയും പിടികൂടിയിട്ടില്ല.