LiveTV

Live

National

പ്രധാനമന്ത്രി ആന്തമാനില്‍; മൂന്ന് ദ്വീപുകളുടെ പേര് മാറ്റും

റോസ് ഐലൻഡിന്റെ പേർ ഇനി നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്നറിയപ്പെടും

പ്രധാനമന്ത്രി ആന്തമാനില്‍; മൂന്ന് ദ്വീപുകളുടെ പേര് മാറ്റും

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയിൽ സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ പതാക ഉയർത്തിയതിന്റെ 75ാം വാർഷികം പ്രമാണിച്ച്, ആന്തമാൻ നിക്കോബാർ ദ്വീപിലെ മൂന്ന് ദ്വീപുകൾ പുനർനാമകരണം ചെയ്യാൻ സർക്കാർ തീരുമാനം. ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ റോസ് ഐലൻഡ്, നീൽ ഐലൻഡ്, ഹാവെലോക്ക് ഐലൻഡ് എന്നീ ദ്വീപുകളാണ് ഔഗ്യോഗികമായി പേരുമാറാനിരിക്കുന്നത്.

പ്രധാനമന്ത്രി ആന്തമാനില്‍; മൂന്ന് ദ്വീപുകളുടെ പേര് മാറ്റും

തലസ്ഥാനമായ പോർട്ട് ബ്ലയറിൽ വെച്ച് നടന്ന പൊതു പരിപാടിക്കിടെയാണ് പ്രധാനമന്ത്രി പുനർനാമകരണം പ്രഖ്യാപിച്ചത്. റോസ് ഐലൻഡിന്റെ പേർ ഇനി നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്നറിയപ്പെടും. ഇതിന് പുറമെ, നീൽ ഐലൻഡ് ഷഹീദ് ദ്വീപ് എന്നും, ഹാവലോക്ക് ഐലൻഡ് സ്വരാജ് ദ്വീപ് എന്നുമുള്ള പേരിലറയിപ്പെടും.

നേരത്തെ, വാർഷികത്തോട് അനുബന്ധിച്ച് മറീന പാർക്കിൽ പ്രധാനമന്ത്രി 150 അടിയുള്ള പതാക ഉയർത്തുകയുണ്ടായി. പ്രത്യേക സ്റ്റാംപും, 75 രൂപയുടെ നാണയവും ഇതോടനുബന്ധിച്ച് പുറത്തിറക്കും.