LiveTV

Live

National

മോദിയെ കുറിച്ച് പടം ചെയ്യണമെന്ന് ജിഗ്നേഷ് മേവാനി; പേര് ‘കാവല്‍ക്കാരന്‍ കള്ളനാണ്’

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീകോടതി വിധിയെ എതിർക്കുന്ന ബി.ജെ.പി നിലപാടിനെയും ജിഗ്നേഷ് മേവാനി വിമർശിച്ചു

മോദിയെ കുറിച്ച് പടം ചെയ്യണമെന്ന് ജിഗ്നേഷ് മേവാനി; പേര് ‘കാവല്‍ക്കാരന്‍ കള്ളനാണ്’

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാഷ്ട്രീയ ജീവിതം ആസ്പതമാക്കിയുള്ള ‘ദി ആക്സിഡൻഷ്യൽ പ്രെെംമിനിസ്റ്റർ’ വലിയ ചർച്ചക്ക് വഴിവെച്ചതിനു പിറകെ, സമാന രീതിയിൽ ചിത്രമെടുക്കാനുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് ജിഗ്നേഷ് മേവാനി. മോദിയേയും ബി.ജെ.പിയെയും തുറന്നു കാണിക്കുന്ന തരത്തിലുള്ളതായിരിക്കണം ചിത്രമെന്നും, ചിത്രത്തിന്റെ പേര് ‘കാവൽക്കാരൻ കള്ളനാണ്’ എന്നായിരിക്കുമെന്നും മേവാനി പറഞ്ഞു.

മോദിയെ കുറിച്ച് പടം ചെയ്യണമെന്ന് ജിഗ്നേഷ് മേവാനി; പേര് ‘കാവല്‍ക്കാരന്‍ കള്ളനാണ്’

പ്രധാനമന്ത്രി എന്ന നിലയിൽ മോദി വൻപരാജയമാണ്. വാചക കസർത്തു കൊണ്ട് പിടിച്ചു നിൽക്കുന്ന തന്ത്രമാണ് പ്രധാനമന്ത്രിയും പാർട്ടിയും ചെയ്യുന്നത്. മോദിയുടെ ജീവിതം ആസ്പതമാക്കിയുള്ള ചിത്രം തീർച്ചയായും ഒരു ബ്ലോക്ബസ്റ്റർ ആയിരിക്കുമെന്നും, ഷാരൂഖ്-സൽമാൻ-ആമിർ ഖാൻമാരുടെ ചിത്രങ്ങൾ നേടുന്നതിനേക്കാൾ പണം ആ മോദി പടം നേടുമെന്നും മേവാനി പരിഹസിച്ചു.

മോദിയെ കുറിച്ച് പടം ചെയ്യണമെന്ന് ജിഗ്നേഷ് മേവാനി; പേര് ‘കാവല്‍ക്കാരന്‍ കള്ളനാണ്’

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീകോടതി വിധിയെ എതിർക്കുന്ന ബി.ജെ.പി നിലപാടിനെയും ജിഗ്നേഷ് മേവാനി വിമർശിച്ചു. കോടതി വിധി എല്ലാവരാലും അംഗീകരിക്കപ്പടേണ്ടതാണ്, മറിച്ച് എതിർക്കപ്പെടേണ്ടതല്ല. നോട്ട് നിരോധനവും, താറുമാറായ ജി.എസ്.ടി സംവിധാനവും, കാർഷിക പ്രതിസന്ധിയും ജനങ്ങളെ കേന്ദ്രത്തിന് എതിരാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.