LiveTV

Live

National

‘അവരെ അങ്ങ് കൊന്നു കളഞ്ഞേക്ക്, ബാക്കിയെല്ലാം പിന്നീട് നോക്കാം’; വിദ്യാര്‍ഥികളോട് വി.സിയുടെ കൊലപാതക ആഹ്വാനം

ഒരു പൊലീസ് കോൺസ്റ്റബിളിനെ ആൾകൂട്ടം തല്ലികൊന്ന ഗാസിപൂരിലാണ് വി.സിയുടെ അക്രമണാഹ്വാനം എന്നതും ശ്രദ്ധേയമാണ്

‘അവരെ അങ്ങ് കൊന്നു കളഞ്ഞേക്ക്, ബാക്കിയെല്ലാം പിന്നീട് നോക്കാം’; വിദ്യാര്‍ഥികളോട് വി.സിയുടെ കൊലപാതക ആഹ്വാനം

വിദ്യാർഥികളോട് കൊലപാതക ആഹ്വാനം നടത്തിയ യൂണിവേഴ്സിറ്റി വെെസ് ചാൻസലർക്കെതിരെ രോഷം പുകയുന്നു. യു.പിയിലെ പൂർവാഞ്ചൽ യൂണിവേഴ്സിറ്റി വി.സി രാജാ റാം യാദവാണ് കോളേജിലെ ഒരു പരിപാടിക്കിടെ ഗുരുതരമായ പ്രസ്താവന നടത്തിയത്. യു.പിയിലെ കാവിവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് രാജാ റാം യാദവിനെ സർക്കാ‍ർ വി.സിയായി നിയമിക്കുന്നത്.

‘അവരെ അങ്ങ് കൊന്നു കളഞ്ഞേക്ക്, ബാക്കിയെല്ലാം പിന്നീട് നോക്കാം’; വിദ്യാര്‍ഥികളോട് വി.സിയുടെ കൊലപാതക ആഹ്വാനം

ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ് നിങ്ങളെങ്കിൽ അടിയും മേടിച്ച് കരഞ്ഞു കൊണ്ട് ഇങ്ങോട്ട് കയറി വരരുത്. അടി കിട്ടിയാൽ തിരിച്ച് അങ്ങോട്ടും കൊടുക്കണം. പറ്റിയാൽ, തല്ലിയവരെ അങ്ങ് തീർത്തു കളഞ്ഞേക്കണം. ബാക്കിയെല്ലാം നമുക്ക് പിന്നീട് നോക്കാം. ഇങ്ങനെ പോകുന്നുഗുരുവിന്റെ ‘ഉപദേശം’. ഒരു പൊലീസ് കോൺസ്റ്റബിളിനെ ആൾകൂട്ടം തല്ലികൊന്ന ഗാസിപൂരിലാണ് വി.സിയുടെ അക്രമണാഹ്വാനം എന്നതും ശ്രദ്ധേയമാണ്. അതേസമയം, വി.സിയടെ പ്രസംഗത്തിനെതിരെ വിവിധ കോണുകളിൽ നിന്നും ഇതിനോടകം വിമർശനമുയർന്നിട്ടുണ്ട്.

‘അവരെ അങ്ങ് കൊന്നു കളഞ്ഞേക്ക്, ബാക്കിയെല്ലാം പിന്നീട് നോക്കാം’; വിദ്യാര്‍ഥികളോട് വി.സിയുടെ കൊലപാതക ആഹ്വാനം

അലഹബാദ് യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസറാണ് റാം യാദവ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് 350 കോളേജുകൾ അഫിലിയേറ്റഡായുള്ള പൂർവാഞ്ചൽ യുണിവേഴ്സിറ്റി വി.സിയായി റാം യാദവിനെ നിയമിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ കാമ്പസിനകത്ത് ഹിന്ദുത്വ പരിപാടിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടും വി.സിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.