LiveTV

Live

National

പൊലീസുകാരനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊന്ന സംഭവം: 27 പേര്‍ അറസ്റ്റില്‍

ഒരു മാസത്തിനിടെ രണ്ട് തവണ സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വലിയ പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി വീഡിയോ ദൃശ്യങ്ങള്‍..

പൊലീസുകാരനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊന്ന സംഭവം: 27  പേര്‍ അറസ്റ്റില്‍

യു.പിയിലെ ഗാസിപൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞ കൊന്ന സംഭവത്തില്‍ 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തെ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. അതേസമയം ഗാസിപൂരില്‍ വിദ്യാര്‍ത്ഥികളോട് കൊലപാതകത്തിന് ആഹ്വാനം ചെയ്ത പൂര്‍വാഞ്ചല്‍ വൈസ് ചാന്‍സിലറുടെ പ്രസംഗം വിവാദമായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിലെ സുരക്ഷാ ജോലിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് ആള്‍ക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് കൊന്നത്. ഒരു മാസത്തിനിടെ രണ്ട് തവണ സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വലിയ പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവ പോലീസ് പരിശോധിക്കുകയാണ്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരേഷ് വാട്സിന്‍റെ സംസ്കാരം പ്രയാഗ് രാജില്‍ നടന്നു. അതേസമയം ഗാസിപൂരിലെ ഒരു കോളേജില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥകളോട് കൊലപാതകത്തിന് ആഹ്വാനം ചെയ്ത പൂര്‍വാഞ്ചല്‍ വൈസ് ചാന്‍സിലര്‍ രാജ റാം യാദവിന്‍റെ പ്രസംഗം വിവാദമായി. സംഘര്‍ഷം ഉണ്ടാകുകയാണെങ്കില്‍ പരാതിയുമായി വരരുതെന്നും അവരെ കൊന്നിട്ട് വന്നാല്‍ ഞങ്ങള്‍ സംരക്ഷണം നല്‍കുമെന്നുമായിരുന്നു രാജ റാമിന്‍റെ വിവാദ പ്രസംഗം. പ്രസംഗത്തെ കുറിച്ച് വൈസ് ചാന്‍സിലറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് യു.പി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ദിനേഷ് ശര്‍മ്മ പറഞ്ഞു.

Also read: യു.പിയില്‍ പൊലീസുകാരനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി