LiveTV

Live

National

ഉത്തര്‍പ്രദേശ് ആള്‍കൂട്ട കൊലപാതകം; യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും

സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ഉത്തരവിടുന്ന യോഗി ആദിത്യനാഥ് തന്നെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കും കാരണക്കാരനെന്ന് അഖിലേഷ് യാദവ് 

ഉത്തര്‍പ്രദേശ് ആള്‍കൂട്ട കൊലപാതകം; യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും

ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും. ഉത്തര്‍പ്രദേശില്‍ നടക്കുന്നത് യോഗി ആദിത്യനാഥിന്‍റെ കാടന്‍ ഭരണമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ സ്വാധീനമാണെന്ന് യു.പി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവും പറഞ്ഞു.

ഉത്തര്‍പ്രദേശ് ആള്‍കൂട്ട കൊലപാതകം; യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും

ഡിസംബര്‍ 3ന് ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ കൊലപ്പെടുത്തിയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തന്നെയാണ് ക്രമസമാധാന പ്രശ്നങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് ഉത്തരവിടുന്ന യോഗി ആദിത്യനാഥ് തന്നെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കും കാരണക്കാരനെന്ന് അഖിലേഷ് പറ‍ഞ്ഞു. കള്ളത്തരവും ചതിയും നിറഞ്ഞ സര്‍ക്കാരാണ് സംസ്ഥാനത്തുള്ളത്. ഇത്രയും മോശം സര്‍ക്കാര്‍ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കും വ്യക്തതയില്ല. എപ്പോഴും ആളുകളെ വെടിവെക്കാന്‍ ഉത്തരവിടുന്നയാളാണ് യോഗി ആദിത്യനാഥ്, അദ്ദേഹമാണ് ഇതിനെല്ലാം കാരണക്കാരനെന്നും അഖിലേഷ് തുറന്നടിച്ചു.

ഉത്തര്‍പ്രദേശ് ആള്‍കൂട്ട കൊലപാതകം; യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും

സംസ്ഥാനത്ത് നടക്കുന്നത് കാടന്‍ ഭരണമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും കുറ്റപ്പെടുത്തി. ഇന്നലെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ സുരേഷ് വാത്സിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്തു. അക്രമത്തില്‍ 11 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്